പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്.സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് പുതുതായി വരുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികളില്‍ സുഹൃത്തുക്കളെ പരാമര്‍ശിക്കുന്നത് പോലത്തെ ഫീച്ചറാണ് വാട്സ്ആപ്പും നടപ്പിലാക്കാന്‍ പോകുന്നത്. ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നിര്‍മിക്കുകയാണെങ്കില്‍ സുഹൃത്തിനെ മെന്‍ഷന്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാകും.
ഈ പരാമർശങ്ങൾ സ്വകാര്യമായി തുടരും, അതായത് മറ്റുള്ളവര്‍ക്ക് ഇവ കാണാനാകില്ല. എന്നിരുന്നാലും, ടാഗ് ചെയ്‌ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും. ഇന്‍സ്റ്റഗ്രാമിലേത് പോലെ ഇങ്ങനെ നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അതെ സ്റ്റാറ്റസ് അയാള്‍ക്കും വെക്കാനാകുമോ എന്ന് വ്യക്തമല്ല.
അതേസമയം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റായി അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിൽ, ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് സ്റ്റാറ്റസായി പരമാവധി 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യാൻ സാധിക്കുക