ഒരാള്‍ക്ക് സന്ദേശമയയ്ക്കാനായി ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ പേരിനൊപ്പം അയാളുടെ പ്രൊഫൈല്‍ വിവരങ്ങളും നല്‍കാന്‍ ഒരുങ്ങുകയാണ് സന്ദേശ കൈമാറ്റ സംവിധാനമായ വാട്‌സാപ്. ഇതിൽ സ്റ്റാറ്റസ് വിവരങ്ങള്‍, ലാസ്റ്റ് സീന്‍ എന്നിവയും ഉണ്ടായിരിക്കാം. ചാറ്റ് വിന്‍ഡോയില്‍ കാണുന്ന പേരുകൾക്കു താഴെയായിരിക്കും ഇത് എന്നാണ് വിവരം. വാട്‌സാപില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് വിശ്വസനീയമായ കണ്ടെത്തലുകള്‍ നടത്തുന്ന വാബിറ്റാഇന്‍ഫോ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വേര്‍ഷനിലാണ് (v2.23.25.11) ഇത് അവതരിപ്പിക്കപ്പെടുകയത്രെ.
പുതിയ സന്ദേശം അയയ്ക്കാനൊരുങ്ങുമ്പോള്‍ കോണ്ടാക്ടിന്റെ പേരിനു താഴെയായി അയാള്‍ ഇപ്പോള്‍ ഓണ്‍ലൈനിലുണ്ടോ എന്ന് ചാറ്റ് വിന്‍ഡോയില്‍ തന്നെ അറിയാന്‍ സാധിക്കും എന്നതാണ് വരുന്ന മാറ്റം. അതേസമയം, സന്ദേശം ലഭിക്കേണ്ടയാള്‍ അയാളുടെ ആപ്പിന്റെ പ്രൈവസ് സെറ്റിങ്‌സില്‍ എനേബ്ള്‍ ചെയ്താല്‍ മാത്രമെ കാണാനാകൂ.
അടിമുടി മാറ്റങ്ങളുമായി വാട്സാപ്പ് വരുന്നു
RELATED ARTICLES