പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
തുടര്‍ച്ചയായി ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വീഡിയോകളും മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. നിലവില്‍ ചിത്രങ്ങള്‍ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉണ്ട്. ഇതിന് പുറമേയാണ് വീഡിയോകളും കംപ്രസ് ചെയ്യാതെ മുഴുവന്‍ ക്വാളിറ്റിയോട് കൂടി പങ്കുവെയ്്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചത്.
തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ ഫീച്ചര്‍. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും. കംപ്രസ് ചെയ്യാതെ മീഡിയ ഫയലുകള്‍ അക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവമാകുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍.
ഫോട്ടോ വീഡിയോ ലൈബ്രറിക്ക് പകരം ഡോക്യുമെന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് വേണം ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍. രണ്ട് ജിബി വരെയുള്ള വലിയ മീഡിയ ഫയലുകള്‍ വരെ അയക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.