Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗസ്സയില്‍ ഓരോ പത്തുമിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

ഗസ്സയില്‍ ഓരോ പത്തുമിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഗസ്സയില്‍ ഓരോ പത്തുമിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഈ ഭയാനകമായ സാഹചര്യത്തെ ‘മനുഷ്യരാശിയുടെ ഇരുണ്ട മണിക്കൂർ’ എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഫലസ്തീന്‍ പ്രദേശത്തെ പ്രതിനിധി റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ വിശേഷിപ്പിച്ചത്. ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ടവരില്‍ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും 42000ത്തിലധികം പേര്‍ക്ക് പരിക്കേറ്റെന്നും റിച്ചാര്‍ഡ് പറഞ്ഞു. ഒരു സുസ്ഥിര വെടിനിര്‍ത്തല്‍ ആവശ്യമാണ്. ഗസ്സയിലേക്ക് എത്തുന്ന സഹായങ്ങള്‍ തികയാത്ത അവസ്ഥയാണുള്ളതെന്നും ആശുപത്രികളില്‍ 3500 ബെഡുകളുണ്ടായിരുന്നത് ആശുപത്രികളുടെ നേരെയും ആക്രമണം ഉണ്ടായതോടെ 1500 ആയി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി സൗകര്യങ്ങളുടെ അഭാവം ഗസ്സക്ക് താങ്ങാന്‍ കഴിയില്ലെന്നും റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞു.തെക്കൻ ഗസ്സയിലെ സഹായ വെയർഹൗസുകൾ ഏതാണ്ട് പൂർണ്ണമായും ശൂന്യമാക്കിയതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പറഞ്ഞു.

ഇസ്രായേലിന്‍റെ നിരന്തരമായ ആക്രമണത്തെ തുടര്‍ന്ന് 15,900 ഫലസ്തീനികൾ കൊല്ലപ്പെടുകയും 42,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് ആക്രമണത്തിൽ ഇസ്രായേൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments