തൃശൂര്‍ : ജനനന്മയ്ക്കായ്, തെരുവ് നായയ്ക്കു നിയന്ത്രണം- ഒറ്റകെട്ടായി മുന്നോട്ട് ” എന്ന സന്ദേശവുമായി
വള്ളുവനാട് പ്രൊവിന്‍സ് ‘മണ്‍സൂണ്‍ വാക്ക് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 (ഞായറാഴ്ച) രാവിലെ ആറിനു കൂട്ടനടത്തം ആരംഭിക്കും. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍നിന്നു പൂമലയിലെ Rich India റിസോർട്ടിലേയ്ക്കാണ് 14 കിലോമീറ്ററോളം വരുന്ന നടത്തം അവസാനിക്കുന്നത്. ജില്ലാ കളക്റ്റർ ശ അർജുൻ പാണ്ടിയൻ IAS മൺസൂൺ walk ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്യുന്നു.
എഴുന്നൂറോളം പേര്‍ ‘മഴനടത്ത’ത്തില്‍ പങ്കെടുക്കും. തെക്കേഗോപുര നടയില്‍ മെഗാ സൂംബാ ഡാന്‍സ് അവതരിപ്പിച്ചുകൊണ്ടാണ് മണ്‍സൂണ്‍ വാക്കിനു തുടക്കം കുറിക്കുക.
കൂട്ടനടത്തത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ടീ ഷര്‍ട്ടും തൊപ്പിയും സൗജന്യമായി നല്‍കും. കൂട്ടനടത്തത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂമലയിൽ വച്ചു റിഫ്രഷ്‌മെന്റ് സൗകര്യങ്ങളുണ്ടാകും. തൃശൂര്‍ നഗരത്തിലേക്കു തിരച്ചുപോകാന്‍ വാഹന സൗകര്യവും ഒരുക്കുന്നുണ്ട്.
പ്രോഗ്രാം കോർഡിനേറ്റർമാരായ രാജീവ് A. S, സുജിത് ശ്രീനിവാസൻ, വള്ളുവനാട് പ്രൊവിൻസ്
ചെയര്‍മാന്‍ ജോസ് പുതുക്കാടന്‍, വള്ളുവനാട് പ്രൊവിൻസ് ലീഡേഴ്‌സ് ആയ ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്, പ്രൊവിൻസ് സെക്രട്ടറി രാമചന്ദ്രൻ N.P, വൈസ് പ്രസിഡന്റ് ജെയ്സൺ മുറ്റിച്ചൂകാരൻ, ആക്ടിങ് സെക്രട്ടറി ചന്ദ്രപ്രകാശ് എടമന, ട്രെഷറർ രാജാഗോപാലൻ കൂടാതെ ചാപ്റ്റർ പ്രസിഡന്റ് ദിലീപ്, സെക്രട്ടറി adv ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രൊജക്റ്റ് നടത്തുന്നത്. ഷെൽട്ടറിന്റെ പ്രൊജക്റ്റ് കോർഡിനേറ്റർമാരായി ജെയ്സൺ മുറ്റിച്ചൂക്കാരനെയും സുജിത് ശ്രീനിവാസനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.ഡോഗ് വെൽഫയർ കമ്മിറ്റി ചെയർമാൻ ജോസ് മാവേലി, കേരള സീനിയർ ലീഡേഴ്‌സ്ഫോറം ജനകീയ സമിതിയുടെ പ്രസിഡന്റായ B. രാജീവ് എന്നിവർ പങ്കെടുക്കുന്നു.
തെരുവ് നായ്ക്കളുടെ ശല്യം ജനങ്ങൾക്ക് ഒരു അവബോധം ഉണ്ടാക്കുന്നതിനുള്ള പൈലറ്റ് പ്രൊജക്റ്റ് ആയിട്ടാണ് മൺസൂൺവാക്ക് നടത്തുന്നത്.
തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ നിർമ്മിക്കുന്നതിനു 2 ഏക്കർ സ്ഥലം സർക്കാർ അനുവദിക്കുകയാണെങ്കിൽ വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെയുള്ള സൗകര്യങ്ങൾ ഉള്ള ഷെൽട്ടറുകൾ നിർമ്മിക്കാനും പരിപാലിക്കാനും WMC മുന്നിലുണ്ടാകും.
2025 ജൂലൈ 26,27 തിയ്യതികളിൽ ബാങ്കോ ക്കിൽ നടന്ന ബിനാലേയിൽ 2025-27 ഗ്ലോബൽ ചെയർമാനായി തോമസ് മൊട്ടക്കൽ, ഗ്ലോബൽ പ്രസിഡന്റ് ആയി Dr ബാബു സ്റ്റീഫനെയും ഗ്ലോബൽ വൈസ് പ്രസിഡന്റായി സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ ഫോറം ചെയർമാനായി സുജിത് ശ്രീനിവാസനേയും തിരഞ്ഞെടുത്തു.



