തിരുവനന്തപുരം: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വൈകുന്നേരം 6 മണി മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ
മലയാളഭാഷാ വേദി 12നും 18നും വയസ്സിന് ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ആഗോളാടിസ്ഥാനത്തിൽപ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
‘ഗാന്ധിയൻ തത്വചിന്തയുടെ കാലിക പ്രസക്തി’ എന്ന വിഷയത്തിൽ 5 മിനിറ്റാണ് പ്രസംഗത്തിന്റെ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഒന്നും ,രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന മത്സരാർത്ഥികൾക്ക് യഥാക്രമം 5,000 രൂപ, 3,000 രൂപ, 2000 രൂപ വീതം ക്യാഷ് പ്രൈസും
അടുത്ത രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.
മത്സരത്തിൽ പങ്കെടുക്കാൻതാൽപ്പര്യമുള്ളവർ പേരുകൾ സെപ്റ്റംബർ 20 നകം അതാത് പ്രോവിൻസുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
+91 75073 93964
രാജേശ്വരി ജി നായർ
(ചെയർ പേഴ്സൺ
ഗ്ലോബൽ
മലയാളഭാഷാ വേദി)



