പത്തനാപുരം: വേൾഡ് മലയാളി കൗൺസിൽ നവീകരിച്ച ലോഗോ പ്രകാശനം ചെയ്തു. പത്തനാപുരം ഗാന്ധിഭവനില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാണി സി. കാപ്പൻ എം എൽ എയാണ് ലോഗോയുടെ പ്രകാശനം നിർവഹിച്ചത്.
ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബിസിനസ് ഫോറം ചെയര്‍മാനും ജനറല്‍ കണ്‍വീനറുമായ ജെയിംസ് കൂടല്‍ സ്വാഗതം ആശംസിച്ചു.
വിവിധ ഫോറങ്ങളുടെ ഉദ്ഘാടനം എന്‍. കെ. പ്രേമചന്ദ്രന്‍ എംപിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡോ. മരിയ ഉമ്മനും നിര്‍വഹിച്ചു. എഴുത്തുകാരന്‍ പെരുമ്പടവും ശ്രീധരന്‍ കേരളപ്പിറവി സന്ദേശം നല്‍കി. മുന്‍മന്ത്രിയും കവിയുമായി പന്തളം സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ധനലക്ഷ്ണി ബാങ്ക് ചെയര്‍മാന്‍ കലഞ്ഞൂര്‍ മധു, ഗാന്ധിഭവന്‍ ഫൗണ്ടറും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ എന്നിവരെ ആദരിച്ചു.
വനിതാ കമ്മിഷൻ മുൻ അംഗം ഷാഹിദ കമാൽ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. പി. വിജയന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ദിനേശ് നായര്‍, ഗ്ലോബല്‍ ട്രഷറര്‍ ഷാജി മാത്യു, ഗ്ലോബല്‍ എത്തിക് കമ്മിറ്റി ചെയര്‍മാൻ പോള്‍ പാറപ്പള്ളി, പരിസ്ഥിതി ഫോറം ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ശിവന്‍ മഠത്തില്‍, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കമണി ദിവാകരൻ, ഗ്ലോബൽ വൈസ് ചെയർമാൻ ജോസഫ് കല്യാൻ, ഗ്ലോബൽ സെക്രട്ടറി അഡ്വ. വിജയചന്ദ്രൻ, ട്രാവൻകൂർ പ്രസിഡന്റ് ആർ. വിജയൻ, വിമന്‍സ് ഫോറം പ്രസിഡന്റ് സലീന മോഹന്‍, ഗ്ലോബൽ വിമൻസ് ഫോറം വൈസ് പ്രസിഡന്റ് മോളി സ്റ്റാൻലി, ഇന്ത്യ റീജിയൻ ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര, രാജേഷ് ജോണി, തോമസ് ലൂയിസ്, ജോസഫ് ജെ പെരുനിലം, കിഷോർ സെബാസ്റ്റ്യൻ, ജോസ് പുതുക്കാടൻ എന്നിവർ പ്രസംഗിച്ചു.
ലോക പ്രശസ്ത മാന്ത്രികന്‍ സാമ്രാജിന്റെ മാജിക്ക് ഷോ അരങ്ങേറി. തുടര്‍ന്ന് തിരുവനന്തപുരം ഭരതക്ഷേത്രയിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്തോത്സവം, നാടന്‍പാട്ട് കലാകാരന്‍ ആദര്‍ശി ചിറ്റാറും സംഘവും അവതരിപ്പിച്ച പാട്ടുത്സവം എന്നിവ അരങ്ങേറി.