മാർച്ച് 8. പെൺകരുത്തിൻ്റെ, പോരാട്ടത്തിൻ്റെ ദിനം. അന്താരാഷ്ട്ര വനിതാദിനം. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിവസം നമ്മൾ ആചരിക്കുന്നത്.
1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഇതിന് മുന്നേ തന്നെ വനിതാ ദിനമായി മാർച്ച് എട്ട് ആചരിച്ചു വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകരിച്ചതോടെ ഈ ദിനത്തിന് ഏറെ ശ്രദ്ധകിട്ടി തുടങ്ങി.
മുന്നിലെ പ്രതിസന്ധികൾ മറികടന്നുകൊണ്ടാണ് ഓരോ സ്ത്രീയും ജീവിത്തിൽ മുന്നേറുന്നത്. നാല് ചുവരിനുള്ളിൽ സ്ത്രീകൾ ഇരുന്നിരുന്ന കാലമൊക്കെ കടന്നുപോയിരിക്കുന്നു. ഇന്ന് മർമ്മപ്രധാന മേഖലയുടെ അമരത്ത് പോലും സ്ത്രീകളാണ്. തളിച്ചിടേണ്ടവർ അല്ല സ്ത്രീകൾ എന്ന് അവർ തെളിയിച്ചു കഴിഞ്ഞു. ഓരോ സ്ത്രീയും തങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞിരിക്കുന്നു. അവർ തങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലാണ്.. തങ്ങളുടെ വിജയത്തിലേക്കുള്ള യാത്രയിൽ ലോകത്തെ സ്ത്രീകളെ നമുക്ക് ആശംസിക്കാം.. ഓരോ സ്ത്രീയും കടന്നുവന്ന വഴികളും അതിജീവിച്ച പ്രയാസങ്ങളും ഓർത്തുകൊണ്ട്, ഹൃദയത്തിൽ നിന്നും ആശംസിക്കാം വനിതാദിനം.