ബൈറൂത്ത്: സെൻട്രൽ ബൈറൂത്തിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. റാസ് അൽ-നബാ ജില്ലയിൽ സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനൻ ശാഖ ഓഫീസിനു നേർക്കുണ്ടായ ആക്രമണത്തിലാണ് ഹിസ്ബുല്ല വക്താവ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാത്ത് പാർട്ടിയുടെ ലെബനീസ് ബ്രാഞ്ച് സെക്രട്ടറി ജനറൽ അലി ഹിജാസി മുഹമ്മദ് അഫീഫിന്‍റെ മരണം സ്ഥിരീകരിച്ചു. പ്രാദേശിക, വിദേശ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതടക്കം വർഷങ്ങളായി ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസിന്‍റെ ഉത്തരവാദിത്തം വഹിച്ചിരുന്നത് അഫീഫായിരുന്നു.
ബൈറൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് പലായനം ചെയ്ത നിരവധമ്പേർ ഈ ഭാഗങ്ങളിലാണ് അഭയം പ്രാപിച്ചിരുന്നത്. ഇവിടെ മുന്നറിയിപ്പില്ലാതെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടുവടക്കൻ ഗസ്സയിലെ ആക്രമണത്തിൽ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു. 21കാരനായ ഇദാൻ കെയ്നാൻ ആണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ 72 പേർക്ക് ദാരുണാന്ത്യംവടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു. ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.