മോസ്കോ : ഊർജ മേഖലകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിർത്തിവയ്‌ക്കാൻ റഷ്യ, യുക്രെയ്ൻ ധാരണ. എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ, വാതക പൈപ്പ്‌ലൈനുകൾ, അണുശക്തി നിലയങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവയാണ് റഷ്യയും യുക്രെയ്നും താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ ധാരണയിലെത്തിയത്.
കടലിലും ആക്രമണം നിർത്തിവയ്ക്കാൻ ധാരണയായി. വെടിനിർത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം. യുഎസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഏതാനും ഉപരോധങ്ങൾ പിൻവലിക്കാൻ യുഎസ് തീരുമാനിച്ചു.