Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇറ്റലിയിലെ ചെരിഞ്ഞ ടവര്‍ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇറ്റലിയിലെ ചെരിഞ്ഞ ടവര്‍ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ബോളോഗ്ന (ഇറ്റലി) : പ്രശസ്തമായ പിസ ഗോപുരത്തിന് സമാനമായ ഇറ്റലിയിലെ ചെരിഞ്ഞ ടവര്‍ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. ബോളോഗ്ന നഗരത്തിലാണ് ഗരിസെന്‍ഡ ടവര്‍ സ്ഥിതി ചെയ്യുന്നത്. നാലുഡിഗ്രിയോളം ചെരിവാണ് ഈ ടവറിനുള്ളത്. പിസ ഗോപുരത്തിന്റെ ചെരിവ് അഞ്ച് ഡിഗ്രിയാണ്.

അപകടസാധ്യതയുള്ളതിനാല്‍ 2023 ഒക്ടോബര്‍ മുതല്‍ ഇവിടേക്ക് സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ ടവര്‍ പുതുക്കിപ്പണിയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടവര്‍ പുതുക്കിപ്പണിയാനായി 4.8 മില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ജനങ്ങളില്‍ നിന്ന് പിരിവിലൂടെ സമാഹരിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.ദാന്തേയുടെ ‘ഡിവൈന്‍ കോമഡി’യില്‍ഈ ടവറിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1109-നും 1119-നും ഇടയിലാണ് ഗരിസെന്‍ഡ ടവര്‍ നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്.

ബോളോഗ്ന നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഗരിസെന്‍ഡ ടവറും അതിനോട് ചേര്‍ന്നുള്ള അസിനെല്ലി ടവറും. വിനോദസഞ്ചാരികള്‍ സ്ഥിരമായി എത്തുന്ന സ്ഥമാണിവിടം. 12-ാം നൂറ്റാണ്ടിലാണ് ഗരിസെന്‍ഡ ടവര്‍ നിര്‍മിച്ചത്. ടവര്‍ ഇടിഞ്ഞുവീഴുന്നതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി അധികൃതര്‍ ചുറ്റും വലിയൊരു സുരക്ഷാമതില്‍ പണിയുന്നുണ്ട്. ടവര്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും സിറ്റി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments