ലോകകപ്പ് സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളുടെ ടിക്കറ്റ് വില്‍പന തുടങ്ങി. ആദ്യ സെമിഫൈനല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും പാക്കിസ്ഥാനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികളെങ്കില്‍ മല്‍സരം കൊല്‍ക്കത്തയിലേക്ക് മാറ്റും.
എട്ടുമണിമുതലാണ് സെമിഫൈനലുകള്‍ക്കും ഫൈനലിനുമുള്ള ടിക്കറ്റ് വില്‍പന തുടങ്ങുന്നത്. tickets.cricketworldcup. com എന്ന ഔദ്യോഗിക സൈറ്റുവഴി ടിക്കറ്റുകള്‍ ബുക്കുചെയ്യാം. ആദ്യ സെമിഫൈനല്‍ അടുത്ത ബുധനാഴ്ചയും രണ്ടാം സെമിഫൈനല്‍ വ്യാഴാഴ്ചയുമാണ്. നംബര്‍ 16ന് നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേരെത്തും.
ആദ്യ സെമിയില്‍ ഇന്ത്യയക്ക് ആരായിരിക്കും എതിരാളികളെന്ന് അറിയേണ്ടതുണ്ട്. ന്യൂസീലന്‍ഡോ അഫ്ഗാനിസ്ഥാനോ ആണ് എതിരാളികളെങ്കിലും മുംബൈ വാങ്കഡെ സ്റ്റേഡിയമാകും വേദി. പാക്കിസ്ഥാനാണ് എതിരാളികളെങ്കില്‍ ആദ്യ സെമിഫൈനല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. പാക്കിസ്ഥാന്റെ സെമിഫൈനല്‍ മല്‍സരം മുംബൈയില്‍ നടത്തില്ലെന്ന് ഐസിസിയും ബിസിസഐയും നേരത്തെ ധാരണയിലെത്തിയിരുന്നു. ഇന്ത്യയാണ് സെമിയില്‍ എതിരാളികളെങ്കില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മല്‍സരവേദിയാക്കണമെന്ന് പാക്കിസ്ഥാന്‍ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.