Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ കേരള പിറവി ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും 29ന് : ഒരുക്കങ്ങൾ പൂർത്തിയായി

വേൾഡ് മലയാളി കൗൺസിൽ കേരള പിറവി ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും 29ന് : ഒരുക്കങ്ങൾ പൂർത്തിയായി

കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള പിറവി ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും സംഘടിപ്പിക്കുന്നു. ‘വിശ്വകേരളം സൗഹൃദ കേരളം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 12 മുതൽ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാര്യണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കലിന്റെ നേതൃത്വത്തിൽ കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഗ്ലോബൽ ട്രെഷറർ ഷാജി മാത്യു, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ജെയിംസ് കൂടൽ, ട്രാവൻകോർ പ്രൊവിൻസ് പ്രസിഡന്റ്‌ ആർ വിജയൻ, പ്രൊവിൻസ് വൈസ് പ്രസിഡന്റ്‌ വി ജയകരൻ എന്നിവർ പങ്കെടുത്തു.

മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യാതിഥി ആയി പങ്കെടുക്കും. എൻ. കെ.പ്രേമചന്ദ്രൻ എംപി, മാണി സി കാപ്പൻ എം എൽഎ എന്നിവർ വിശിഷ്ഠാതിഥികളാകും. എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തും. പന്തളം സുധാകരൻ, ഡോ. മരിയ ഉമ്മൻ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു, എനെർക്കോൺ വിൻഡ് എനർജി എംഡിയും സെനറ്ററുമായ ഡോ. പി.കെ.സി ബോസ്, ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ ആദർശ് ചിറ്ററും സംഘവും അവതരിപ്പിക്കുന്ന പാട്ടുമേളം, തിരുവനതിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തോത്സവം തുടങ്ങിയ പരിപാടികൾ അരങ്ങേറും. ആഘോഷ പരിപാടിക്കുള്ള ഒരുങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com