കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള പിറവി ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും ഇന്ന്. ‘വിശ്വകേരളം സൗഹൃദ കേരളം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ഉച്ചയ്ക്ക് 12 മുതൽ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാര്യണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
https://youtube.com/live/zeb6c1j3u5I?feature=share
മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യാതിഥി ആയി പങ്കെടുക്കും. എൻ. കെ.പ്രേമചന്ദ്രൻ എംപി, മാണി സി കാപ്പൻ എം എൽഎ എന്നിവർ വിശിഷ്ഠാതിഥികളാകും. എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തും. പന്തളം സുധാകരൻ, ഡോ. മരിയ ഉമ്മൻ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു, ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ ആദർശ് ചിറ്ററും സംഘവും അവതരിപ്പിക്കുന്ന പാട്ടുമേളം, തിരുവനതിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തോത്സവം തുടങ്ങിയ പരിപാടികൾ അരങ്ങേറും.