മലേഷ്യ : വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം ഡബ്ലിയു എംസി ഗ്ലോബൽ വുമൺസ് ഫോറം പ്രഥമ അന്താരാഷ്ട്ര സൗഹൃദ സമ്മേളനം സംഘടിപ്പിച്ചു. അതിനോട് അനുബന്ധിച്ച് വിവിധ സാംസ്കാരിക കലാ വിനോദ വിജ്ഞാന പരിപാടികളും അരങ്ങേറി.
മലേഷ്യയിൽ നവംബർ എട്ടു മുതൽ 11 വരെ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. വുമൺസ് ഫോറം ചെയർപേഴ്സൺ എസ്തേർ ഐസക്, പ്രസിഡൻറ് സെലീന മോഹൻ സെക്രട്ടറി ഷീല റെജി, ട്രഷറർ ലിനു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ സന്ദേശം നൽകി. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി മുഖ്യ അതിഥി ആയിരുന്നു. ചടങ്ങിൽ ഇന്ത്യൻ ഹൈകമ്മീഷനിലെ ആദ്യ സെക്രട്ടറി രാജേഷ് മനയിൽ,ചലച്ചിത്രതാരം ഡോ.വിന്ദുജാ മേനോൻ, സാമൂഹിക പ്രവർത്തക ഡോ മരിയ ഉമ്മൻ, മലേഷ്യൻ മലയാളി അസോസിയേഷൻ പ്രസിഡൻറ് മനോഹർ കുറിപ്പ്, രാജേഷ് മേനോൻ, ശൈലജ നായർ, ദേതോ ജോർജ് തോമസ്, പ്രമുഖ സിനിമ നിർമ്മാതാവ് കെ.ടി കുഞ്ഞുമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗ്ലോബൽ ട്രഷറർ ഷാജി മാത്യു,
ചാൾസ് പോൾ,തങ്കമണി ദിവാകരൻ,വർഗീസ് പനക്കൽ, ജോൺ സാമുവൽ, ഷാഹുൽ ഹമീദ്, ശിവൻ മഠത്തിൽ, വിജയചന്ദ്രൻ, ഡോ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഡോ എ വി അനൂപ്, മോളിസ്റ്റാൻലി, മോളി പറമ്പത്ത്, ദീപ നായർ, ലീൻസ്, സി യു മത്തായി, ജെയിംസ് കൂടൽ, ബാബു സ്റ്റീഫൻ, വിനീഷ് മോഹൻ, അജോയ്,ശ്രീലക്ഷ്മി, ജാനറ്റ് വർഗീസ്, മേരി തോമസ്, ഗീത രമേഷ്, റാണി ലിജേഷ്, ഡോ. റൈസ മറിയം രാജൻ, റീമി സുനിൽ, മിലാന അജിത്ത്,ഗിരിജ, നേസീല ഹുസൈൻ, റാണി സുധീർ, ആദർശ് ദിനേശ് എന്നിവർ പ്രസംഗിച്ചു.
ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡൻറ് രേഷ്മ റെജി, സമ്മേളനത്തിന്റെ എം സി ആയിരുന്നു.