ഇരുന്നൂറിലേറെ പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച പെയ്ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ബഗ്ലാന്‍ പ്രവിശ്യയിലാണ് ഇരുന്നൂറിലെ പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
ബഗ്ലാനി ജാദിദ് ജില്ലയില്‍ മാത്രം 1,500 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം വേര്‍തിരിക്കാതെ ശനിയാഴ്ച എക്സിലെ ഒരു പ്രസ്താവനയില്‍ ”നൂറുകണക്കിന് സഹ പൗരന്മാര്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന് കീഴടങ്ങി” എന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
വടക്കന്‍ തഖര്‍ പ്രവിശ്യയിലും വടക്കുകിഴക്കന്‍ ബദക്ഷാന്‍ പ്രവിശ്യയിലും മധ്യ ഘോര്‍ പ്രവിശ്യയിലും പടിഞ്ഞാറന്‍ ഹെറാത്തിലും കനത്ത നാശനഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെയും ഒറ്റപ്പെട്ടവരെയും രക്ഷിക്കാന്‍ കുതിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
താരതമ്യേന വരണ്ട ശൈത്യകാലമുള്ള അഫ്ഗാനിസ്ഥാനില്‍ മണ്ണ് മഴ വെള്ളം ആഗിരണം ചെയ്യുന്നത് കുറവാണ്. ആഗോളതാപനത്തിന്റെ ദുരന്തങ്ങള്‍ ഏറ്റവും മോശമായി ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് അഫ്ഗാനിസ്ഥാനായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ മരിച്ചു. വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.