പാരിസ്: യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തൽ അനിവാര്യമാണെന്നും യുക്രെയ്ൻ സേനക്കൊപ്പം പൊരുതാൻ സ്വന്തം സേനയെ അയക്കുന്നത് നിഷേധിക്കാനാകില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
യുക്രെയ്ന് മധ്യ, ദീർഘദൂര മിസൈലുകളും ബോംബുകളും നൽകാൻ യൂറോപ്യൻ നേതാക്കൾ പ്രത്യേക സഖ്യത്തിന് അംഗീകാരം നൽകിയതായും പാരിസിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, യുക്രെയ്നിലേക്ക് പാശ്ചാത്യസേനയെ അയക്കുന്നതു സംബന്ധിച്ച് ഏകാഭിപ്രായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യസഹായം കുറഞ്ഞതിനു പിന്നാലെ കടുത്ത ആയുധക്ഷാമം അനുഭവിക്കുന്ന യുക്രെയ്നുമേൽ റഷ്യ സമീപകാലത്ത് വലിയ നേട്ടങ്ങളുണ്ടാക്കിയിരുന്നു.