മോസ്‌കോ: കിഴക്കൻ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 22 പേരുമായി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന് 17 മൃതദേഹങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു.19 വിനോദസഞ്ചാരികളും 3 ജീവനക്കാരുമടങ്ങിയ ഹെലികോപ്റ്റർ ശനിയാഴ്ച പറന്നുയർന്നതിന് തൊട്ടുപിന്നാലെ കാണാതായതായി പ്രാദേശിക അധികൃതർ അറിയിച്ചിരുന്നു.
റഷ്യയില്‍ ഗതാഗതത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന സോവിയറ്റ് രൂപകല്പന ചെയ്ത സൈനിക ഹെലികോപ്റ്റര്‍ എംഐ-8 ആണ് കാണാതായിരിക്കുന്നത്. വന പ്രദേശവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളുമുള്ള പെനിന്‍സുലയിലെ വച്ച്കസെറ്റ്‌സ് അഗ്‌നിപര്‍വ്വതത്തിന് സമീപമായിരുന്നു ഹെലികോപ്റ്റര്‍ കാണാതായത്.
ഞായറാഴ്ച രാവിലെ 900 മീറ്റർ ഉയരത്തിലുള്ള മലയോര മേഖലയിൽ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ കണ്ടതായി കംചട്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.റഷ്യയുടെ അടിയന്തര സാഹചര്യ മന്ത്രാലയം പോസ്റ്റ് ചെയ്ത ഏരിയൽ വീഡിയോ ഫൂട്ടേജിൽ, ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ ഒരു വലിയ മരക്കൂട്ടത്തിൻ്റെ മുകളിലെ ചരിവിൽ കിടക്കുന്നതായി കാണാം. റഡാറിൽ നിന്ന് തെന്നിമാറിയ സ്ഥലത്തിന് സമീപമാണ് വിമാനം കണ്ടെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.