Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമെന്ന് ചൈനീസ് പ്രസിഡന്റ്

ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമെന്ന് ചൈനീസ് പ്രസിഡന്റ്

കസാൻ: ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പുകൾ കൃത്യമായി കൈകാര്യം ചെയ്യണമെന്നും മോദിയെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഷ‌ി പറഞ്ഞു. അതിർത്തിയിൽ കഴിഞ്ഞ 4 വർഷമായി ഉയർന്നുവന്ന പ്രശ്‌നങ്ങളിൽ ഉണ്ടായ സമവായത്തെ സ്വാഗതം ചെയ്യുന്നുവെന്നും ‌അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്.

കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതിനു പിന്നാലെയാണ് മോദി–ഷി കൂടിക്കാഴ്ച. 2020ലെ ഗൽവാൻ സംഘർഷത്തിനെത്തുടർന്ന് ഉടലെടുത്ത തർക്കത്തിനാണ് ശമനമായത്. റഷ്യയുടെ സമ്മർദത്തിലാണ് ചൈനയുമായി സമവായത്തിന് ഇന്ത്യ തയ്യാറായതെന്നാണ് വിലയിരുത്തൽ.

കൂടിക്കാഴ്ചയിൽ അതിർത്തിയിലെ പുതിയ നീക്കങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. അതിർത്തിയിലെ അഭിപ്രായ ഭിന്നതകൾ സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്നത് തടയേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യ–ചൈന വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി പ്രത്യേക പ്രതിനിധികളായ അജിത് ഡോവലും വാങ് യിയും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ വിദേശകാര്യ മന്ത്രിതല ചർച്ചകളും നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments