Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകര്‍ഷകര്‍ പാരീസിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് ഭീഷണി; സുരക്ഷാസേനയെ വിന്യസിക്കുന്നു

കര്‍ഷകര്‍ പാരീസിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് ഭീഷണി; സുരക്ഷാസേനയെ വിന്യസിക്കുന്നു

പാരീസ് : ലൂവ്റ് മ്യൂസിയത്തിലെ ‘മോണലിസ’ പെയിന്റിംഗിലേക്ക് സൂപ്പ് എറിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, ക്ഷുഭിതരായ കര്‍ഷകര്‍ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതെതുടര്‍ന്ന് പാരീസിന് ചുറ്റും സുരക്ഷാ സേനയെ വന്‍തോതില്‍ വിന്യസിക്കാന്‍ ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം, ചുവപ്പുനാട ഇല്ലാതാക്കല്‍, വിലകുറഞ്ഞ ഇറക്കുമതിയില്‍ നിന്നുള്ള സംരക്ഷണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഫ്രഞ്ച് കര്‍ഷകര്‍. ഞായറാഴ്ച വൈകുന്നേരം നടന്ന അടിയന്തര യോഗത്തിന് ശേഷം സംസാരിച്ച ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍, പാരീസ് മേഖലയില്‍ 15,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

കര്‍ഷകരുടെ ഒരു വാഹനവ്യൂഹവും തലസ്ഥാനത്തേക്ക് പ്രവേശിക്കരുതെന്നാണ് നിര്‍ദേശം. ട്രാക്ടറുകളുടെ വാഹനവ്യൂഹങ്ങളെ ഹെലികോപ്റ്ററുകള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാരീസിലേക്ക് പോകുന്ന എട്ട് ഹൈവേകളും തിങ്കളാഴ്ച ഉച്ച മുതല്‍ തടയുമെന്ന് ഡാര്‍മാനിന്‍ പറഞ്ഞു, ഉപരോധങ്ങള്‍ ‘പ്രതീക്ഷിക്കാന്‍’ കാര്‍, ട്രക്ക് ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചു.

പ്രതിഷേധം ആരംഭിച്ച ലോട്ട്എറ്റ്ഗാരോണ്‍ മേഖലയിലെ റൂറല്‍ കോര്‍ഡിനേഷന്‍ യൂണിയനിലെ കര്‍ഷകര്‍, തിങ്കളാഴ്ച തങ്ങളുടെ ട്രാക്ടറുകളില്‍ റുങ്കിസ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായി പറഞ്ഞു.

നേരത്തെ രാജ്യത്തെ കാര്‍ഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിയ പ്രതിഷേധത്തില്‍ ലൂവ്രെയിലെ മ്യൂസിയത്തില്‍ മോണാലിസ ചിത്രത്തിനു നേരെ സൂപ്പെറിഞ്ഞിരുന്നു. അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ള ഡാവിഞ്ചിയുടെ പെയിന്റിങ്ങിലേക്കാണ് പ്രക്ഷോഭകര്‍ തക്കാളി സൂപ്പ് എറിഞ്ഞത്.

തക്കാളി സൂപ്പിന്റെ രണ്ട് ക്യാനുകളാണ് പെയിന്റിംഗിനു നേരെ എറിഞ്ഞത്. എന്നാല്‍ ചിത്രം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളില്‍ സംരക്ഷിച്ചിരുന്നതിനാല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളില്‍ പ്രതിഷേധം നടത്തുന്ന സംഘടനയാണ് തങ്ങളുടേതെന്ന് ഇവര്‍ അവകാശപ്പെടുന്നു. ‘ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണ’ത്തിനുള്ള അവകാശത്തിനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഫ്രാന്‍സ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments