വാഷിംഗ്ടണ്‍: ഹമാസിന്റെ മൂന്നാം നമ്പര്‍ സൈനിക ഉദ്യോഗസ്ഥനായ മര്‍വാന്‍ ഇസയെ ഇസ്രായേല്‍ കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍. ഇതാദ്യമായാണ് മര്‍വാന്‍ ഇസയുടെ മരണം സ്ഥിരീകരിച്ച് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവന ഇറക്കുന്നത്.
”ബാക്കിയുള്ള ഉന്നത നേതാക്കള്‍ ഒളിവിലാണ്, അവര്‍ മിക്കവാറും ഹമാസ് തുരങ്ക ശൃംഖലയില്‍ ആഴത്തിലാണ്, അവര്‍ക്കും നീതി ലഭിക്കുന്നത് ഉറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, ”സള്ളിവന്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലെ ആക്രമണത്തിന് ശേഷം തീവ്രവാദ ഗ്രൂപ്പിന്റെ സൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായ ഈസയ്ക്കു സംഭവിച്ചതെന്താണെന്ന് മറച്ചുപിടിക്കനാണ് ഹമാസ് ശ്രമിക്കുന്നതെന്ന് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.
ആക്രമണത്തിന്റെ ഫോട്ടോയോ അതിന്റെ ഉറവിടമോ ഉടനടി സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഗാസയിലെ ഇസ്രയേലിന്റെ സൈനിക നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായി സള്ളിവന്‍ പറയുന്നു. ഹോളോകോസ്റ്റിന് ശേഷം ജൂത ജനതയെ ഏറ്റവും മോശമായ കൂട്ടക്കൊല നടത്തിയ ഹമാസിന്റെ പിന്നാലെ പോകാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നാണ് നെതന്യാഹുവിന്റെ വാദം.
ഹമാസിനെതിരെ ഇസ്രായേല്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അവര്‍ ഗണ്യമായ എണ്ണം ഹമാസ് ബറ്റാലിയനുകളെ തകര്‍ക്കുകയും മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഹമാസ് പോരാളികളെ കൊല്ലുകയും ചെയ്തു, ”സള്ളിവന്‍ കൂട്ടിച്ചേര്‍ക്കുന്നു