മോസ്‌കോ: കണ്‍സേര്‍ട്ട് ഹാളിലുണ്ടായ ആക്രമണത്തിന്റെ ചിത്രവും ബോഡികാം ഫൂട്ടേജും പങ്കുവെച്ച് ഐഎസ്‌ഐഎഎസ്. 133 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ (ഐഎസ്‌ഐഎസ്-കെ) ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഇവരെ മറ്റ് ഏഴ് പേര്‍ക്കൊപ്പം ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ക്രമണത്തെ അപലപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ . ഇതോടൊപ്പം ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു. ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന ഭീകരാക്രമണത്തിന് നിരവധി നിരപരാധികള്‍ ഇരകളായെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ആക്രമണത്തിന് ഇരയായവരുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും പുടിന്‍ പറഞ്ഞിരുന്നു. 20 വര്‍ഷത്തിനിടെ റഷ്യയില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് മാര്‍ച്ച് 23ന് ഉണ്ടായത്.
ഈ ആക്രമണത്തിന് പിന്നില്‍ ആരായാലും അവരെ വെറുതെ വിടില്ലെന്ന് താന്‍ സത്യം ചെയ്യുന്നുവെന്നും തോക്കുധാരികള്‍ യുക്രെയ്‌നിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. മോസ്‌കോയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന സംഗീത പരിപാടിക്കിടെ ഇരച്ചെത്തിയ അഞ്ചംഗ മുഖംമൂടി സംഘം സംഗീത ആസ്വാദകര്‍ക്കെതിരെ തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു.