വാഷിംഗ്ടണ്‍: ഇസ്രായേലിനും വടക്കന്‍ ഗാസയ്ക്കും ഇടയിലുള്ള എറെസ് ക്രോസിംഗ് തുറക്കാന്‍ ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് സമ്മതിച്ചു.
ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ക്രോസിംഗ് തുറക്കുന്നത്.
ഗാസയിലേക്ക് കൂടുതല്‍ സഹായം കൈമാറാന്‍ സഹായിക്കുന്നതിന് ഇസ്രായേല്‍ തുറമുഖമായ അഷ്ഡോദ് ഉപയോഗിക്കുന്നതിനുള്ള അനുമതിയും മന്ത്രിസഭ നല്‍കി.
മാനുഷിക പ്രതിസന്ധി തടയുന്നതിനും യുദ്ധത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും അഷ്ഡോദിലൂടെയും എറെസ് ചെക്ക്പോസ്റ്റിലൂടെയും മാനുഷിക സഹായം താത്ക്കാലികമായി വിതരണം ചെയ്യാന്‍ ഇസ്രായേല്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
ഗാസയില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ഏഴ് സഹായ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ അരമണിക്കൂര്‍ സംഭാഷണത്തിനു ശേഷം മണിക്കൂറുകള്‍ക്കകമാണ് ഇസ്രായേല്‍ നടപടി സ്വീകരിച്ചത്.
മൂന്ന് സഹായ ഇടനാഴികള്‍ തുറക്കാന്‍ പ്രസിഡന്റ് ബൈഡന്‍ സംഭാഷണത്തില്‍ അഭ്യര്‍ഥിക്കുകയും ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തതായി സി ബി എസ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗാസയുടെ മൊത്തത്തിലുള്ള മാനുഷിക സാഹചര്യം അനുവദിക്കാനാവുന്നതല്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കാനും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാനും ടെല്‍ അവീവിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ഏഴ് സഹായ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമായിരുന്നു ഇത്.
സിവിലിയന്‍ ദ്രോഹം, മാനുഷിക ദുരിതങ്ങള്‍, സഹായ തൊഴിലാളികളുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ കൃത്യമായ നടപടികള്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും വേണമെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്ക് അനുകൂലിക്കാവുന്ന മാറ്റങ്ങളുണ്ടായില്ലെങ്കില്‍ യു എസിന്റെ നയത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന്
സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.
എങ്കിലും ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവസ്ഥയ്ക്കുള്ള യു എസ് പിന്തുണയുണ്ടാകുമെന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ വ്യക്തമാക്കി.