Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ നിര്‍ത്തി കാനഡ

ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ നിര്‍ത്തി കാനഡ

ഒട്ടാവ: ഇന്ത്യയുമായുള്ള നിര്‍ദിഷ്ട വ്യാപാര കരാര്‍ ചര്‍ച്ചകള്‍ കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.  ഈ വര്‍ഷം ഒരു പ്രാരംഭ കരാര്‍ ഒപ്പുവയ്ക്കാന്‍ ലക്ഷ്യമിടുന്നതായി ഇരു രാജ്യങ്ങളും അറിയിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. കാനഡയും ഇന്ത്യയും 2010 മുതല്‍ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. കഴിഞ്ഞ വര്‍ഷമാണ് ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചത്.

‘വ്യാപാര ചര്‍ച്ചകള്‍ ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ പ്രക്രിയകളാണ്. ഞങ്ങള്‍ എവിടെയാണെന്നതിന്റെ വിലയിരുത്തല്‍ നടത്താന്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്’ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടുത്ത ആ ഴ്ച ന്യൂഡല്‍ഹിയിലേക്ക് വരാനിരിക്കെയാണ് ഈ സംഭവവികാസം.

കഴിഞ്ഞ മാസത്തോടെ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കാനഡ ശ്രമിച്ചെങ്കിലും എന്തുകൊണ്ടെന്ന് വിശദീകരിച്ചിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യന്‍ പ്രതിനിധി സഞ്ജയ് കുമാര്‍ വര്‍മ്മ വെള്ളിയാഴ്ച കനേഡിയന്‍ പ്രസ്സിനോട് പറഞ്ഞു.

വ്യാപാരം വര്‍ധിപ്പിക്കുന്നതിനും, നിക്ഷേപം വിപുലീകരിക്കുന്നതിനും തര്‍ക്ക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കുന്നതിനൊപ്പം ഈ വര്‍ഷം ഒരു പ്രാരംഭ കരാര്‍ മുദ്രവെക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയും കാനഡയും മെയ് മാസത്തില്‍ പറഞ്ഞിരുന്നു.

അടുത്തയാഴ്ച നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കാനഡയുമായും മറ്റ് രാജ്യങ്ങളുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ ന്യൂഡല്‍ഹി പദ്ധതിയിട്ടതായി കഴിഞ്ഞ മാസം ഒരു ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രൂഡോയും യോഗത്തില്‍ പങ്കെടുക്കും. ട്രൂഡോയുടെ ഓഫീസും വ്യാപാര മന്ത്രി മേരി എന്‍ജിയുടെ ഓഫീസം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments