Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎട്ടാം വന്‍കര കണ്ടെത്തിയതെന്ന് ന്യൂസിലാന്റ് ശാസ്ത്രസംഘം

എട്ടാം വന്‍കര കണ്ടെത്തിയതെന്ന് ന്യൂസിലാന്റ് ശാസ്ത്രസംഘം

മെല്‍ബണ്‍: എട്ടാമത്തെ വന്‍കര കണ്ടെത്തിയതായി ന്യൂസിലന്‍ഡ് ശാസ്ത്രസംഘം. 375 വര്‍ഷങ്ങളായി  മറഞ്ഞിരിക്കുന്ന ഭൂഖണ്ഡത്തെയാണ് ഭൗമ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

സീലാന്‍ഡിയ (തെറിയു അമാവി) എന്ന ഭൂഖണ്ഡമാണ് കണ്ടെത്തിയത്. പശ്ചിമ അന്റാര്‍ട്ടിക്കയുടെ ഭൗമഘടനയ്ക്കു സമാനമായ പ്രദേശം സമുദ്രാന്തര്‍ഭാഗത്ത് 3500 അടി ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. വന്‍കരയുടെ 94 ശതമാനവും വെള്ളത്തിനടിയിലാണ്. ന്യൂസിലന്‍ഡിനു സമാനമായ ചില ദ്വീപസമൂഹങ്ങളുണ്ട്. ഓസ്ട്രേലിയയുടെ ഏകദേശം വലിപ്പമുള്ള വന്‍കരയ്ക്ക് 49 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം.

ന്യൂസിലന്‍ഡ് ക്രൗണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജി എന്‍ എസ് സയന്‍സ് നേതൃത്വം നല്‍കിയ പഠനത്തിലെ കണ്ടെത്തലുകള്‍ ടെക്ടോണിക്സ് ഉള്‍പ്പെടെയുള്ള പ്രമുഖ ജേണലുകളില്‍ പ്രസിദ്ധീകരിച്ചത്. ഏറ്റവും പ്രായം കുറഞ്ഞതും ചെറുതും ലോലമായതുമായ ഭൂഖണ്ഡമാണിതെന്നാണ് ഗവേഷകസംഘം പറയുന്നത്. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് ശേഖരിച്ച കല്ലുകളും മണ്ണും പഠിച്ചാണ് സീലാന്‍ഡിയയുടെ ഏകദേശ ഭൂപ്രകൃതി മനസ്സിലാക്കിയത്.

1.89 ദശലക്ഷം ചതുരശ്ര മൈല്‍ വലിപ്പമുള്ള ഈ ഭൂഖണ്ഡം 500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയും കിഴക്കന്‍ ഓസ്‌ട്രേലിയയും ഉള്‍പ്പെട്ടിരുന്നു ഗോണ്ട്വാന എന്ന പുരാതന സൂപ്പര്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് പാറക്കഷ്ണങ്ങളുടെ സാമ്പിളുകളില്‍ നിന്നാണ് ഈ ഭൂഖണ്ഡത്തെ കുറിച്ചുള്ള ഡാറ്റ ശേഖരിച്ചത്. മഡഗാസ്‌കര്‍ ദ്വീപുകളേക്കാള്‍ ആറ് മടങ്ങ് വലിപ്പം ഇതിനുണ്ടാവുമെന്നാണ് ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നത്.പുതിയ ഭൂഖണ്ഡം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുവെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഏറ്റവും ചെറിയതും പ്രായം കുറഞ്ഞതുമായ ഭൂഖണ്ഡമായാണ് ശാസ്ത്രജ്ഞര്‍ സീലാന്‍ഡിയയെ കാണുന്നത്. ഇതിന്റെ 94 ശതമാനം ഭാഗവും വെള്ളത്തിനടിയിലാണ്. അതുകൊണ്ടായിരിക്കും ഇത്രയും കാലം ആരുടെ കണ്ണിലുംപ്പെടാതെ നില്‍ക്കാന്‍ കാരണമായത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments