ക്രിസ്തുമസിന്റെ സാർവദേശീയ പ്രതീകമായ ക്രിസ്തുമസ് ട്രീ ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്. സ്വർഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായിരുന്നു ജർമ്മൻകാർക്ക് ക്രിസ്തുമസ് ട്രീ. പിരമിഡ് ആകൃതിയുള്ള മരങ്ങളാണ് ക്രിസ്മസ് കാലത്ത് ഉപയോഗിച്ചിരുന്നത്. ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ സ്തൂപികാഗ്രികളോ ആണ് ക്രിസ്തുമസ് ട്രീക്കായി ഉപയോഗിക്കുന്നത്.
അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് ട്രീയിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്. ക്രിസ്തുമസ് മരത്തിന്റെ ആകൃതിയിൽ മനുഷ്യർ ഒത്തുചേർന്ന് മനുഷ്യ ക്രിസ്തുമസ് മരം രുപീകരിക്കുന്നതും പലയിടത്തും ആഘോഷങ്ങലിലെ പുതുമയായി.
2014 ൽ ഹോണ്ടൂറാസിൽ 2945 പേർ അണിനിരന്ന് രൂപം കൊടുത്ത ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് ട്രീ എന്ന ഗിന്നസ് റിക്കോർഡ് നേടി. ഹോണ്ടുറാസ്‌കാരുടെ റെക്കോഡ് തിരുത്തിയത് നമ്മൾ മലയാളികളാണ്.
2015 ഡിസംബർ 19 ന് ചെങ്ങന്നൂരിൽ 4030 പേർ ചേർന്ന് ട്രീ നിർമിച്ച് പുത്തൻ റെക്കോഡ് തീർത്തു. എന്നാൽ, ആദ്യത്തെ ക്രിസ്മസ് ട്രീ ഉണ്ടാക്കിയത് 1837 ൽ ഫ്രാൻസിലാണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന റൂസ്വൽറ്റ് 1901 ൽ വൈറ്റ് ഹൗസിൽ ക്രിസ്മസ് ട്രീ നിരേധിച്ചത് മറ്റൊരു ചരിത്രം. മരങ്ങൾ വെട്ടുന്നതിനോടുള്ള എതിർപ്പായിരുന്നു ഈ നിരോധനത്തിന്പിന്നിൽ.