ക്രിസ്മസ് കാലമായാൽ വീട്ടിലെത്തുന്ന ഗായക സംഘങ്ങൾ ക്രിസ്മസ് ആഘോഷത്തിന്റെ നിറക്കാഴ്ചയാണ്. ഫ്രഞ്ച് വാക്കായ കാരൾ(carole) എന്നാൽ വട്ടത്തിൽ നൃത്തം ചെയ്യുക എന്നാണ് അർത്ഥം. ലാറ്റിൻ വാക്കായ കൊറൗല(choraula) എന്ന വാക്കിന് ഗായകരോടൊപ്പം വട്ടത്തിൽ നൃത്തം ചെയ്യുക എന്നും കൊറൗലെസ് (choraules) എന്ന എന്നാലോ ഓടക്കുഴലിനൊപ്പം നൃത്തം ചെയ്യുകയെന്നും. ഓടക്കുഴൽ വായനക്കാരൻ എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ കൊറൗലെസ്(khoraules) എന്ന വാക്കുമായും കരോൾ ബന്ധപ്പെട്ടിരിക്കുന്നു. .
കരോൾ ആദ്യമായി പാടിയത് ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് യൂറോപ്പിലാണ്. എന്നാൽ, അത് ക്രിസ്തുമസ് കരോൾ ആയിരുന്നില്ല. ദക്ഷിണായനാന്ത (ഡിസംബർ 21 -23 ) ആഘോഷത്തിന് അക്രൈസ്തവർ നൃത്തം ചെയ്ത് ആലപിക്കാറുള്ള ഗാനങ്ങളായിരുന്നു. എല്ലാ കാലങ്ങളിലും കരോൾ എഴുതപ്പെടുകയും ആലപിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും ക്രിസ്തുമസിന് ആലപിക്കുന്ന പാരമ്പര്യം മാത്രമേ അവശേഷിച്ചുള്ളൂ.
ആദ്യ ക്രിസ്ത്യാനികൾ അയനാന്തകാലത്തെ ആഘോഷരീതി ഏറ്റെടുത്ത് ക്രിസ്തുമസിന് ക്രിസ്ത്യൻ ഗാനങ്ങൾ ആലപിക്കുന്ന രീതി കൊണ്ടുവന്നു.
ലാറ്റിനിൽ എഴുതപ്പെട്ട ഗാനങ്ങൾ അന്ന് സ്തോത്രങ്ങൾ എന്ന് അറിയപ്പെട്ടു.
ആദ്യ കരോൾ 1410-ലാണ് എഴുതപ്പെട്ടത്. പരിശുദ്ധ മറിയവും യേശുവും ബെത്ലെഹെമിൽ പലരെയും കണ്ടുമുട്ടുന്നതിനെക്കുറിച്ചായിരുന്നു ആ കരോൾ… 1647-ൽ പ്യൂരിറ്റന്മാർ അധികാരത്തിൽ വന്നപ്പോൾ ക്രിസ്തുമസ് ആഘോഷവും കരോൾ ആലാപനവും വിലക്കപ്പെട്ടു.എന്നാൽ, രഹസ്യമായി കരോളുകൾ തുടർന്നു. വിക്ടോറിയൻ കാലഘട്ടം വരെ കരോൾ നിശ്ചലമായിരുന്നു. വില്യം സാൻഡിസ്, ഡേവിസ് ഗിൽബെർട് എന്നിവർ ഇംഗ്ലണ്ടിലെ പഴയതും പുതിയതുമായ ക്രിസ്തുമസ് ഗാനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. അങ്ങനെ ക്രിസ്തുമസ് ഗാനാലാപനം പുനരുജ്ജീവിപ്പിച്ചു. വീടുകളിലൂടെ കയറി ഇറങ്ങിയുള്ള കരോൾ ആരംഭിച്ചു. കരോൾ ആലാപനം ജനപ്രിയമാകുന്നതിനു മുന്പ് ഔദ്യോഗിക കരോൾ ഗായകരുണ്ടായിരുന്നു. ക്രിസ്തുമസ്ക്രിസ്തുമസ് രാത്രി മാത്രം പാടുന്ന അവർക്കു മാത്രമേ ആളുകളിൽ നിന്നും പണം മേടിക്കുവാനുള്ള അവകാശമുണ്ടായിരുന്നുള്ളു. പിന്നീട് പുതിയ കരോൾ രീതികൾ വരുകയും കൂടുതൽ ജനപ്രിയമാകുകയും ചെയ്തു.
ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടെ ക്രിസ്തുമസ് വേനൽക്കാലത്താണ്.ഇവിടെ മെഴുകുതിരി കത്തിച്ച് ക്രിസ്തുമസിന് മുൻപ് പുറത്ത് കരോൾ സംഗീതമേള വയ്ക്കുന്ന രീതിയുണ്ട്. ആദ്യം മെൽബണിൽ നടത്തിയ ‘കരോൾ ബൈ കാൻഡിൽലൈറ്റ്’ എന്ന പരിപാടി പിന്നീട് പലയിടങ്ങളിൽ നടത്തുകയുണ്ടായി. പ്രസിദ്ധരായ പാട്ടുകാരും മറ്റും പങ്കെടുക്കുന്ന ഈ പരിപാടിയിൽ കാണികൾ കത്തിച്ച തിരിയുമായി പങ്കുചേരും.
സൈലന്റ് നൈറ്റ്ഓ ഹോളി നൈറ്റ്, ജിംഗിൾ ബെൽസ് എന്നിവയെല്ലാം ഏറെ ജനകീയമായ കാരളുകളായി ഇന്നും ലോകമെമ്പാടും ഏറ്റുപാടുന്നു.