പുൽക്കൂടിൽ പിറന്ന പുണ്യരക്ഷകൻ… ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസമാണ് ക്രിസ്തുമസിന് പുൽക്കൂടൊരുക്കാൻ കാരണമായത്. 1224 ൽ വിശുദ്ധ ഫ്രാൻസിസ് അസീസി ഒരുക്കിയ പുൽക്കൂടാണ് പിൽക്കാലത്തെ പുൽക്കൂടൊരുക്കലുകൾക്ക് പ്രചോദനമായത് എന്നതും ഒരു വിശ്വാസമാണ്. ഫ്രാൻസിസ് അസീസി പ്രകൃതി സ്നേഹിയായിരുന്നു.ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ കാലിത്തൊഴുത്ത് കെട്ടിയുണ്ടാക്കി. ജീവനുള്ള മൃഗങ്ങളും മനുഷ്യരുമായി യഥാർഥ പുൽക്കൂടാണൊരുക്കിയത്.ഒരു ക്രിസ്മസ് രാത്രിയിലാണ് ഈ പുൽക്കൂടൊരുങ്ങിയത്.
പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.പിന്നീട് ഈ പുൽക്കൂടൊരുക്കൽ ലോകവ്യാപകമായി. ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തിയാണ് പുൽക്കൂട് ഒരുക്കുന്നത്.ഉണ്ണിയേശു, അമ്മ മേരി, ജോസഫ്, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.