ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസെടുത്തത്.
അമ്മയ്ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയോട് മോശമായി പെരുമാറിയതായാണ് കേസ്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നും പൊലീസ് അറിയിച്ചു.