Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാ​സ​ർ​​ഗോഡ് ടൗ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ചു​മു​റി​ച്ച​ ​യു​വാ​വ് അറസ്റ്റിൽ

കാ​സ​ർ​​ഗോഡ് ടൗ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ചു​മു​റി​ച്ച​ ​യു​വാ​വ് അറസ്റ്റിൽ

കാ​സ​ർ​​ഗോഡ് ടൗ​ൺ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ചു​മു​റി​ച്ച​ ​യു​വാ​വി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്രതിയെ ​പൊ​ലീ​സ് ​വാ​ഹ​ന​ത്തി​ൽ​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെയാണ് എ​സ്.​ഐ​യെ ആക്രമിച്ചത്. മ​ധൂ​ർ​ ​അ​റ​ന്തോ​ട്ടെ​ ​സ്റ്റാ​നി​ ​റോ​ഡ്രി​ഗ​സാണ്​ ​(48​)​ ​അ​റ​സ്റ്റിലായത്. ​​എ​സ്.​ഐ​ ​എം.​വി.​ ​വി​ഷ്ണു​പ്ര​സാ​ദി​ന്റെ​ ​ചെ​വി​യാ​ണ് ​ക​ടി​ച്ചു​മു​റി​ച്ച​ത്.​ കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

വാ​റ​ണ്ട് ​പ്ര​തി​യെ​ ​പി​ടി​കൂ​ടാ​ൻ​ ​പോ​യി​ ​തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു​ ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം. ഈ സമയത്താണ്​ ​ഉ​ളി​യ​ത്ത​ടു​ക്ക​യി​ൽ​ ​കാ​റും​ ​ബൈ​ക്കും​ ​ത​മ്മി​ലു​ര​സി​യ​തി​നെ​ ​തു​ട​ർ​ന്ന് പ്രശ്നം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വലിയ ​ആ​ൾ​ക്കൂ​ട്ടം​ ​ക​ണ്ട് ​ജീ​പ്പ് ​നി​ർ​ത്തി​യി​ട്ട​പ്പോ​ൾ​ ​ബൈ​ക്ക് ​റൈ​ഡ​ർ​ ​ആ​യ​ ​സ്റ്റാ​നി​ ​റോ​ഡ്രി​ഗ​സ് ​ക​ഞ്ചാ​വ് ​ല​ഹ​രി​യി​ൽ​ ​ചീ​ത്ത​വി​ളി​ക്കു​ക​യും​ ​റോ​ഡ് ​ഷോ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.​ ഇ​യാ​ൾ​ ​ഓ​ടി​ച്ചു​വ​ന്ന​ ​ബൈ​ക്ക് ​കാ​റി​ൽ​ ​ഇ​ടി​ച്ച് ​അ​പ​ക​ട​മു​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​വി​ടെ​ ​ആ​ളു​ക​ൾ​ ​ത​ടി​ച്ചു​കൂ​ടി​യ​ത്.​

​ഗ​താ​ഗ​ത​ ​ത​ട​സ​മു​ണ്ടാ​ക്കി​ ​ഷോ​ ​കാ​ണി​ച്ച​ ​യു​വാ​വി​നോ​ട് എസ്ഐ ​മാ​റി​നി​ൽ​ക്കാ​ൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവാണ് ​ ​ബ​ഹ​ളം​ ​വ​യ്ക്കു​ക​യും​ ​എ​സ്.​ഐ​യു​ടെ​ ​യൂ​ണി​ഫോം​ ​വ​ലി​ച്ചു​കീ​റു​ക​യും​ ​ചെ​യ്തത്.​ ​പൊ​ലീ​സ് ​സം​ഘം​ ​സ്റ്റാ​നി​യെ​ ​ബ​ല​മാ​യി​ ​പി​ടി​കൂ​ടി​ ​ജീ​പ്പി​ൽ​ ​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെയാണ്​ ​​എ​സ്.​ഐ​യു​ടെ​ ​ചെ​വി​ ​ക​ടി​ച്ച് ​മു​റി​ച്ചത്. എ​സ്.​ഐ​ ​എം.​വി.​ ​വി​ഷ്ണു​പ്ര​സാദ് ​കാ​സ​ർ​കോ​ട് ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments