പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം അടിയന്തര വൈദ്യസഹായം തുടങ്ങിയവ ക്രമീകരിക്കുന്നതിനായി നടത്തിവരുന്ന ശബരിമല ഹെൽപ്പ് ഡെസ്ക്കിന് നേതൃത്വം നൽകുന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി നഹാസ് പത്തനംതിട്ടയെയും കോർഡിനേറ്റർമ്മാരായ അസ് ലം കെ അനൂപ്, അഖിൽ സന്തോഷ്, കാർത്തിക്ക് മുരിംങ്ങമംഗലം എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് ആദരിച്ചു.
ദേശീയതലത്തിൽ ശ്രദ്ധയെ ആകർഷിക്കുന്ന മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് പത്തനംതിട്ട ജില്ല കേന്ദ്രമാക്കി നടക്കുന്ന ശബരിമല ഹെൽപ്പ് എന്ന് ബി വി ശ്രീനിവാസ് പറഞ്ഞു. ദേശീയ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധയായിട്ടുള്ള പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസിന്റെ മുന്നോട്ടുള്ള ദിവസങ്ങളിൽ കൂടുതൽ ഊർജ്ജം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഹാസ് പത്തനംതിട്ടയുടെ കൂടെയുള്ള പ്രവർത്തകരെ ഇതിനായി ഊർജ്ജവും സമയവും വേർതിരിക്കുന്നതിന് പ്രത്യേകമായി അഭിനന്ദിക്കുവാനും അദ്ദേഹം മറന്നില്ല. ദേശീയ സെക്രട്ടറിമ്മാരായ പുഷ്പലത സിബി, വൈശാഖ് നാരായണൻ,സുനിൽ യമുന എന്നിവർ സമീപം.