Sunday, December 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBusinessഅവസാനത്തെ അമേരിക്കൻ പെനികൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്!

അവസാനത്തെ അമേരിക്കൻ പെനികൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്!

പി.പി ചെറിയാൻ

ഫിലാഡൽഫിയ :അമേരിക്കയിൽ ‘പെനി ‘ (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ നടന്ന ലേലത്തിൽ നാണയങ്ങൾ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്.

1793-ൽ തുടങ്ങിയ പെനി നാണയങ്ങളുടെ 232 വർഷത്തെ ചരിത്രമാണ് ഇതോടെ അവസാനിച്ചത്. അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായ ഈ നാണയത്തോടുള്ള ആദരസൂചകമായാണ് 232 സെറ്റുകൾ ലേലം ചെയ്തത്.

നവംബറിൽ ഉൽപ്പാദനം അവസാനിച്ച ശേഷം നടന്ന ലേലത്തിൽ 232 സെറ്റ് നാണയങ്ങൾ ആകെ 16.76 ദശലക്ഷം ഡോളറിനാണ് (ഏകദേശം 140 കോടി രൂപ) വിറ്റുപോയത്.

അവസാനമായി നിർമ്മിച്ച മൂന്ന് പെനികൾ അടങ്ങിയ സെറ്റ് മാത്രം 8,00,000 ഡോളറിന് (ഏകദേശം 6.7 കോടി രൂപ) ഒരാൾ സ്വന്തമാക്കി.

ഫിലാഡൽഫിയ, ഡെൻവർ മിന്റുകളിൽ അടിച്ച നാണയങ്ങളും ഒരു 24 കാരറ്റ് സ്വർണ്ണ പെനിയും അടങ്ങുന്നതായിരുന്നു ഓരോ സെറ്റും. ഇവയിൽ പ്രത്യേക ‘ഒമേഗ’ (Omega) അടയാളവും പതിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments