Tuesday, February 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBusinessകാംബെൽസ് സ്നാക്സ് വിഭാഗം മേധാവിയായി മോഹിത് ആനന്ദ് ചുമതലയേറ്റു

കാംബെൽസ് സ്നാക്സ് വിഭാഗം മേധാവിയായി മോഹിത് ആനന്ദ് ചുമതലയേറ്റു

പി.പി ചെറിയാൻ

ന്യൂജേഴ്‌സി :പ്രമുഖ അമേരിക്കൻ ഭക്ഷണ ഉൽപ്പന്ന കമ്പനിയായ കാംബെൽസ് തങ്ങളുടെ സ്നാക്സ് വിഭാഗം പ്രസിഡന്റായി ഇന്ത്യൻ വംശജനായ മോഹിത് ആനന്ദിനെ നിയമിച്ചു. 2026 ഫെബ്രുവരി 23 മുതൽ അദ്ദേഹം ചുമതലയേറ്റു.

ഗോൾഡ് ഫിഷ്, പെപ്പറിഡ്ജ് ഫാം, സ്നൈഡേഴ്സ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ ഉൾപ്പെടുന്ന സ്നാക്സ് പോർട്ട്‌ഫോളിയോയുടെ നേതൃത്വം മോഹിത് ആനന്ദിനായിരിക്കും.

കൺസ്യൂമർ ഗുഡ്‌സ് മേഖലയിൽ 30 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം, കെല്ലനോവ , യൂണിലിവർ, പി&ജി എന്നീ ആഗോള കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

സ്നാക്സ് വിഭാഗത്തിൽ മികച്ച വളർച്ചയും പ്രവർത്തനക്ഷമതയും കൈവരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യമെന്ന് കാംബെൽസ് സി.ഇ.ഒ മിക് ബീഖൂയിസൺ പറഞ്ഞു.

പഞ്ചാബ് എൻജിനീയറിങ് കോളേജ്, മുംബൈയിലെ ജമ്‌നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments