ദുബൈ: റമദാനില്‍ നാട്ടിലേക്ക് പണമയക്കുന്നവര്‍ക്ക് സമ്മാനപദ്ധതി പ്രഖ്യാപിച്ച് യു.എ.ഇയിലെ ധനവിനിമയ സ്ഥാപനമായ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്. ഓരോ ഇടപാടിലും അഞ്ച് ലക്ഷം ദിര്‍ഹം വരെ സമ്മാനം നേടാന്‍ കഴിയുന്നതാണ് പദ്ധതി.
അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ശാഖകളില്‍ നിന്നോ മൊബൈല്‍ മൊബൈല്‍ ആപ്പ് വഴിയോ പണമയക്കുന്നവര്‍ക്കാണ് സമ്മാനപദ്ധതിയിലേക്ക് എന്‍ട്രി ലഭിക്കുക. അഞ്ച് ലക്ഷം ദിര്‍ഹം പണമോ, പുത്തന്‍ സേറെസ് 5 ഇലക്ട്രിക് കാറോ സമ്മാനമായി നേടാന്‍ റമദാനില്‍ അവസരമുണ്ടെന്ന് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് അധികൃതര്‍ പറഞ്ഞു.
അല്‍ അന്‍സാരിയുടെ യു.എ.ഇയിലെ 250 ശാഖകളില്‍ നിന്ന് പണമയക്കുന്നവര്‍ക്കും, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ആപ്പ് വഴി ഇടപാട് നടത്തുന്നവര്‍ക്കും സമ്മാനം ലഭിക്കാന്‍ നറുക്ക് വീഴും. ഇന്ത്യയിലേക്ക് പണമയക്കുന്നവര്‍ക്കും, മറ്റിടങ്ങളിലേക്ക് പണമയക്കുന്നവര്‍ക്കും ആനുകൂല്യം നേടാം. കൂടുതല്‍ ഇടപാട് നടത്തുന്നവര്‍ക്ക് സമ്മാനം നേടാന്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.