Wednesday, January 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulf90 ശതമാനം വരെ വിലക്കിഴിവുമായി എമിറേറ്റിലെ ഏറ്റവും വലിയ ഷോപ്പിങ് വീക്ക് എൻഡ് പ്രഖ്യാപിച്ച് ദുബായ്

90 ശതമാനം വരെ വിലക്കിഴിവുമായി എമിറേറ്റിലെ ഏറ്റവും വലിയ ഷോപ്പിങ് വീക്ക് എൻഡ് പ്രഖ്യാപിച്ച് ദുബായ്

ദുബായ്: 90 ശതമാനം വരെ വിലക്കിഴിവുമായി എമിറേറ്റിലെ ഏറ്റവും വലിയ ഷോപ്പിങ് വീക്ക് എൻഡ് പ്രഖ്യാപിച്ച് ദുബായ്. 26 മുതൽ 28വരെയാണ് 3 ഡേ സൂപ്പർ സെയിൽ. പ്രധാന ബ്രാൻഡുകളുടെ ഔട്‌ലെറ്റുകളിലും ഷോപ്പിങ് മോളുകളിലും വിലക്കിഴിവ് ലഭിക്കുമെന്നു ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റിട്ടെയിൽ എസ്റ്റാബ്ലീഷ്മെന്റ് അറിയിച്ചു.

വസ്ത്രം, സൗന്ദര്യ വസ്തുക്കൾ, ഫർണിച്ചർ, ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവയ്ക്കും ആനുകൂല്യം ലഭിക്കും. കിക്കോ മിലാനോ, സെഫോറ, ബാത്ത് ആൻഡ് ബോഡി വർക്ക്, 1915, റിവോലി, ഹോംസ് ആർ യൂസ്, ഐക്കിയ, ജഷൻമാൾ, മാർക്ക് ആൻഡ് സ്പെൻസേഴ്സ്, ലക്കോസ്റ്റെ, ബെറ്റർ ലൈഫ്, ഷറഫ് ഡിജി, അൽദോ, അൽ ജാബർ ഒപ്റ്റിക്കൽസ് തുടങ്ങിയ ബ്രാൻഡുകളിലാണ് ആനുകൂല്യം.

മോൾ ഓഫ് എമിറേറ്റ്സ്, മിർദിഫ്, ദെയ്റ,ഷിൻഡഗ സിറ്റി സെന്ററുകൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി മോൾ, ദുബായ് ഫെസ്റ്റിവൽ പ്ലാസ, നക്കീൽ മോൾ, ഇബൻ ബത്തൂത്ത, സർക്കിൾ മോൾ, മർകാത്തോ, ടൗൺ സെന്റർ, ദ് ബീച്ച്, ബ്ലൂ വാട്ടേഴ്സ്, സിറ്റി വോക്ക്, ദി ഔട്‌ലെറ്റ് വില്ലേജ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഷോപ്പിങ് ഉൽസവം നടക്കുന്നത്. 300 ദിർഹത്തിൽ അധികം ചെലവഴിക്കുന്ന ഷെയർ ആപ് ഉപഭോക്താക്കൾക്ക് 10 ലക്ഷം പോയിന്റ് നേടാനുള്ള അവസരവും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com