ലോസ് ഏഞ്ചല്‍സ്: ഓസ്‌കാര്‍ ജേതാവായ പ്രമുഖ അമേരിക്കന്‍ നടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു. 79-ാം വയസിലാണ് ഡയാന്‍ കീറ്റണ്‍ ലോകത്തോട് വിട പറഞ്ഞത്.ദി ഗോഡ്ഫാദര്‍, ഫാദര്‍ ഓഫ് ദി ബ്രൈഡ്, ആനി ഹാള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേ നേടിയ താരമാണ്. ഒരു തലമുറയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായാണ് ഇവരെ വിലയിരുത്തുന്നത്. അപ്രതീക്ഷിതമായ ഈ മരണ വാര്‍ത്ത ലോകമെമ്പാടും ഞെട്ടലോടെയാണ് കേട്ടത്.
അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം, തിരക്കഥ, ഫോട്ടോഗ്രഫി തുടങ്ങിയവയിലും വ്യക്തിമുദ്ര പതിപ്പിച്ചു.



