Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinemaബ്യൂട്ടിഫുൾ - 2 ഒരുങ്ങുന്നു

ബ്യൂട്ടിഫുൾ – 2 ഒരുങ്ങുന്നു

അനൂപ് മേനോൻ്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച് കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു.

മലയാള സിനിമയിൽ വ്യത്യസ്ഥമായ പ്രമേയവും, അവതരണ ഭംഗിയും, മികച്ച ഗാനങ്ങളും, മികച്ച സാങ്കേതിക പ്രവർത്തകരും ഒന്നിച്ച മഹാ സൗന്ദര്യത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു ബ്യൂട്ടിഫുൾ ആ മഹാ സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽക്കാത്ത വിധത്തിലാണ് ബ്യൂട്ടിഫുളിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.

ബ്യൂട്ടിഫുൾ 2 എന്നു നാമകരണം ചെയ്‌തിരിക്കുന്ന ഈ ചിത്രം വി.കെ.പ്രകാശ് തന്നെ സംവിധാനം ചെയ്യുന്നു.

അനൂപ് മേനോൻ്റേതാണു തിരക്കഥയും.
പുതിയ ചിത്രത്തിൽ ജയസൂര്യ അഭിനയിക്കുന്നില്ലായെന്ന് സംവിധായകൻ വി.കെ.പ്രകാശ് വ്യക്തമാക്കി. ബ്യൂട്ടിഫുൾ കഴിഞ്ഞയുടൻ തന്നെ ഞാനും അനൂപ് മേനോനും കുടി ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേർന്നത്.

ഇത്രയും ഗ്യാപ്പ് ആവശ്യവുമായിരുന്നു
വെന്ന് വി.കെ.പ്രകാശ് പറഞ്ഞു.
എൻ.എം.ബാദുഷ, ആനന്ദ്കുമാർ, റിജു രാജൻ, എന്നിവരാണ് ബാദുഷ പ്രൊഡക്ഷൻസ് & യെസ് സിനിമാസ് കമ്പനിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

‘ബ്യൂട്ടിഫുള്ളിൻ്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിൻ്റെ അണിയറയിലും പ്രവർത്തിക്കുന്നവർ.
ഇന്ന് പാൻ ഇന്ത്യൻ ടെക്നിഷ്യന്മാരായി മാറിയ ജോമോൻ ടി. ജോണും, മഹേഷ് നാരായണനും തന്നെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നു.
സംഗീതം രതീഷ് വേഗ .

ഉണ്ണിമേനോൻ ,സജിമോൻ, മുദുൽ നായർ, വിനയ് ഗോവിന്ദ്, അജയ് മങ്ങാട്, ഹസ്സൻ വണ്ടൂർ, അജിത്.വി.ശങ്കർ, ജിസ്സൻ പോൾ എന്നിവരും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.
താരനിർണ്ണയം നടന്നു വരുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുന്നു.
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments