Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinemaസച്ചിന്റെയും റീനുവിന്റെയും കഥ അവസാനിക്കുന്നില്ല; പ്രേമലു - 2 പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്

സച്ചിന്റെയും റീനുവിന്റെയും കഥ അവസാനിക്കുന്നില്ല; പ്രേമലു – 2 പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്

ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. നസ്‍ലൻ കെ. ഗഫൂറും മമിത ബൈജുവും പ്രധാന​ വേഷത്തിലെത്തിയ ചിത്രം 136 കോടിയിലേറെ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. പ്രേമലു രണ്ടാം ഭാഗത്തിൽ അനശ്വര രാജനും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഭാവന സ്റ്റുഡിയോസ് തന്നെയാകും ചിത്രത്തിന്റെ രണ്ടാം ഭാഗവും നിർമിക്കുക. 2025 ല്‍ ചിത്രം റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗിരിഷ് എഡിയും, കിരണ്‍ ജോസിയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ചിത്രത്തിന് കേരളത്തിൽ ലഭിച്ച വൻ ജനപ്രീതി കാരണം, എസ്.എസ് രാജമൗലിയുടെ മകൻ കാർത്തികേയ പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നു. ആന്ധ്രയിലും തെലങ്കാനയിലുമായി ചിത്രം 20 കോടിയിലേറെയാണ് നേടിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments