ഉമ്മുൽഖുവൈൻ : ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈനിന്റെ സഹകരണത്തിൽ സംഘടിപ്പിക്കുന്ന ഇനിം ഇന്ത്യൻ ഇന്റർനാഷനൽ ഷോർട് മൂവി 2024 അവാർഡിനുള്ള എൻട്രികൾ ക്ഷണിച്ചു. അവാർഡ് തുക പ്രഖ്യാപനവും തീം സോങ്ങും വെബ്സൈറ്റ് ഉദ്ഘാടനവും ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക നിർവഹിച്ചു.
മികച്ച ഹ്രസ്വചിത്രത്തിനുള്ള 1,24,000 രൂപയുടെ അവാർഡ് ഉൾപ്പെടെ മികച്ച സംവിധായകൻ, നടൻ, നടി, തിരക്കഥാകൃത്ത്, സംഗീതം, ക്യാമറ, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി ആകെ 3 ലക്ഷം രൂപയിലേറെ ക്യാഷ് അവാർഡുകളും ശില്പവും സർട്ടിഫിക്കറ്റ ടക്കമുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്. എൻട്രികൾ Inimfest.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.
ഇനിം ബോർഡ് ഓഫ് ഡയറക്ടർ ജോ.ബോണി, ഉമ്മുൽ ഖുവൈൻ ഇന്ത്യൻ ആസോസിയേഷൻ വൈസ് പ്രസിഡന്റ് മൊയ്‌ദീൻ ,ആർട്സ് വിങ് കോർഡിനേറ്റർ നസീർ, ഇനിം ബോർഡ് മെമ്പർ റിനോജ് പൂക്കോടൻ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾ www.inimfest.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വാട്സ്ആപ്പ്- 0097156242540