Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinemaപുതുമകളുമായി 'വാലാട്ടി' വരുന്നു

പുതുമകളുമായി ‘വാലാട്ടി’ വരുന്നു

കെ.ജി.എഫ്.തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ നിർമ്മാണക്കമ്പനിയായ ഓമ്പാലാ കമ്പനിയിലെ കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കെ.ആർ.ജി. സ്റ്റുഡിയോസ് വാലാട്ടി
KRG സ്റ്റുഡിയോസ് മലയാളചിത്രമായ “വാലാട്ടി” – എ ടെയിൽ ഓഫ് ടെയിൽ” ന്റെ കേരള സംസ്ഥാനം ഒഴികെയുള്ള ലോകമെമ്പാടുമുള്ള തീയേറ്റർ അവകാശം സ്വന്തമാക്കിയിരിക്കുന്നു. ഒരു മലയാള സിനിമ ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു വമ്പൻ കമ്പനിയുടെ വിതരണത്തിന് ഇടയായിരിക്കുന്നത്.
ഒരു കൂട്ടം വളർത്തുനായ്ക്കൾ ഒരുമിച്ച് ഒരു അത്ഭുതകരമായ സാഹസികത നടത്തുന്നതിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥയാണിത്. റോഷൻ മാത്യു, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ് തുടങ്ങിയ മലയാളത്തിലെ ജനപ്രിയ അഭിനേതാക്കൾ നായ്ക്കളുടെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട് എന്നതാണ് ഈ നല്ല എന്റർടെയ്നറിന്റെ പ്രത്യേകത . നായ്ക്കളും മറ്റ് വളർത്തുമൃഗങ്ങളും മനുഷ്യനെ അവരുടെ ലോകത്തേക്ക് ആകർഷിക്കുകയും പ്രണയവും ഹാസ്യവും സാഹസികതയും കൊണ്ട് പുതിയ ഒരു കാഴ്ച നൽകുന്നത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യത്തേതാണ്.

പുതുമയുള്ള കഥപറച്ചിൽ രീതി കൊണ്ട് എല്ലാവിധ പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കെആർജി സ്റ്റുഡിയോസ് സ്ഥാപകൻ കാർത്തിക് ഗൗഡ കൂട്ടിച്ചേർത്തു. തെലുങ്കിൽ ചിത്രം അവതരിപ്പിക്കുന്ന ദിൽ രാജുവിനൊപ്പം താൻ കൈകോർത്തിട്ടുണ്ടെന്നും അനിൽ തദാനി ചിത്രം ഹിന്ദിയിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ് വഴിയാണ് ‘വാലാട്ടി’ വിദേശത്ത് വിതരണം ചെയ്യുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് വാലാട്ടി നിർമ്മിക്കുന്നത്. നവാഗതനായ ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 14ന് മലയാളത്തിലും ഒരാഴ്ചയ്ക്ക് ശേഷം കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments