Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി പ്രതികൾ മൃതദേഹവുമായി പോകുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി പ്രതികൾ മൃതദേഹവുമായി പോകുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി പ്രതികൾ മൃതദേഹവുമായി പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. 18 നും 19 നും ഇടയിലായിരുന്നു കൊലപാതകം. സിദ്ദിഖിനെ കൊന്ന് മൃതദേഹം രണ്ടായി മുറിച്ചു. രണ്ട് ഭാ​ഗങ്ങളും രണ്ട് പെട്ടികളിലാക്കി. തുടർന്ന് 19 ന് വൈകീട്ട് 9 നും 3:11 നും ഇടയിലാണ് മൃതദേഹം ട്രോളിയിലാക്കി കാറിൽ കയറ്റി കൊണ്ട് പോയത്. പിന്നാലെ പെട്ടികൾ അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ച് പ്രതികൾ ട്രെയിൽ വഴി രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതികളായ ഷിബിലി (22) ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരെ റെയിൽവേ പോലീസാണ് പിടിയികൂടിയത്.

മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അട്ടപ്പാടി ചുരത്തിൽ എത്തി നടത്തിയ തിരച്ചിലിലാണ് രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തിയത്. കൊന്ന രീതികൾ അവ്യക്തമാണെന്ന് എസ്പി സുജിത്ത്ദാസ് പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ക്യാമറാ ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുളള അന്വേഷണവും നിർണ്ണായകമായി. സാക്ഷി മൊഴികളും മൃതദേഹം കണ്ടെത്താൻ സഹായിച്ചു.

കൊലപാതകത്തിൽ നാല് പേർക്കും പങ്കുണ്ട്. കേസിൽ ആഷിക്ക് ചിക്കുവിനെ കസ്റ്റഡിയിലെടുത്തു. ആഷിക് കൊലപാതകം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. ആഷിക്കിനെ തെളിവെടുപ്പിന് അഗളിയിൽ എത്തിക്കും. ഫാർഹാനയുടെ സഹോദരൻ ഷുക്കൂറും പോലീസ് കസ്റ്റഡിയിലുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ചളവറയിലെ വീട്ടിൽ വെച്ചാണ് പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടലിലേക്ക് ട്രോളി ബാഗുമായി ഷുക്കൂർ പോകുന്ന CCTV ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 18 നും 19 നും ഇടക്കാണ് കൊലപാതകം നടത്തിയത്. മൃതദേഹത്തിന് 7 ദിവസം പഴക്കമുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റമോർട്ടത്തിന് കോഴിക്കോട് കൊണ്ട് പോവും.

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ തെളിവെടുപ്പ് നടക്കുകയാണ്. മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി തള്ളി എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

സിദ്ദിഖിന്റെ ഒളവളണ്ണയിലെ ഹോട്ടലിൽ ജോലിക്കുള്ളത് രണ്ട് മലയാളികളും രണ്ട് ഇതരസംസ്ഥാനക്കാരുമാണ്. പിടിയിലായ ഫർഹാന സിദ്ദിഖിന്റെ ഒളവണ്ണയിലെ ഹോച്ചലിലെ ജീവനക്കാരിയല്ല. ഷിബിലി ഹോട്ടലിൽ ജോലിക്കെത്തിയത് 15 ​ദിവസം മുൻപാണെന്ന് കൂടെ ജോലി ചെയ്ത യൂസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പെരുമാറ്റദൂഷ്യം കാരണം ഷിബിലിയെ പറഞ്ഞുവിട്ടു. ഇയാളുടെ കൂടെ യുവതി ഉള്ളതായി അറിവില്ല. കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് കൊല്ലപ്പെട്ട സിദ്ധിഖ് അവസാനം ഹോട്ടലിലെത്തിയതെന്നും യൂസഫ് പറയുന്നു.

JAGANNATH NEWS : 26/05/2023

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com