Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCrimeകെ.എസ്.ആര്‍.ടി.സി ബസ്സില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം : പ്രതി അറസ്റ്റിൽ

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം : പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം. പ്രതി വെള്ളറട സ്വദേശിയായ രതീഷിനെ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 

രാവിലെ എട്ടരയോടെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കു  നേരെ വെള്ളറട സ്വദേശി 38 വയസ്സുകാരനായ രതീഷിന്‍റെ അതിക്രമം. എല്ലാവരും നോക്കി നില്‍ക്കെ പ്രതി പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ബസിലെ ജീവനക്കാരം യാത്രക്കാരും ചേര്‍ന്ന് പിടികൂടെ രതീഷിനെ പൊലീസിനെ ഏല്‍പ്പിച്ചു. കസ്റ്റിഡിയില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പരീക്ഷയുള്ളതിനാല്‍ മൂന്ന് മണിയോടെ മാത്രമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായത്. തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments