Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിയമ സഹായം നൽകാൻ വിളിച്ചുവരുത്തി, പീഡനം; ഗവൺമെന്റ് പ്ലീഡർക്കെതിരെ ബലാത്സംഗകേസ്

നിയമ സഹായം നൽകാൻ വിളിച്ചുവരുത്തി, പീഡനം; ഗവൺമെന്റ് പ്ലീഡർക്കെതിരെ ബലാത്സംഗകേസ്

കൊച്ചി : പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതിണ് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഭിഭാഷകനായ പി.ജി.മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്.

എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2018 ൽ ഉണ്ടായ കേസിൽ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിർദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. 2023 ഒക്ടോബർ 10 നാണ് പീഡനം. തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments