ആന്ധ്ര: കാമുകനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച മകളെ അച്ഛന്‍ കൊന്ന് കെട്ടിത്തൂക്കിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചുവെന്ന് പൊലീസ്. ആന്ധ്രപ്രദേശിലെ അനന്ത്പുറിലാണ് സംഭവം. ഗുണ്ടകല്‍ സ്വദേശിയായ രാമജനേയുലുവാണ് മകള്‍ ഭാരതി(20)യെ ക്രൂരമായി കൊലപ്പെടുത്തിയത്. മാര്‍ച്ച് ഒന്നിന് കാസപുരം ഗ്രാമത്തിലായിരുന്നു സംഭവം.
അഞ്ച് വര്‍ഷമായി ഭാരതി പ്രണയത്തിലായിരുന്നു. വിവരം ഇരുവരും വീടുകളില്‍ അറിയിച്ചതോടെ വീട്ടുകാര്‍ എതിര്‍ത്തു. കാമുകനെ ഉപേക്ഷിക്കണമെന്ന വീട്ടുകാരുടെ നിരന്തരമായ ആവശ്യം മകള്‍ തള്ളിയതാണ് പ്രകോപനം. കാമുകനെ ഉപേക്ഷിക്കേണ്ടി വന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് അമ്മയെ അറിയിച്ച ഭാരതി വീട്ടുകാരോട് സംസാരിക്കാനും തയ്യാറായില്ലെന്നും പൊലീസ് പറയുന്നു. ആന്ധ്രയിലെ കര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു ഭാരതി. ഹൈദരാബാദില്‍ ബിരുദ വിദ്യാര്‍ഥിയാണ് ഭാരതിയുടെ കാമുകന്‍.



