Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCrimeഎയ്ഡ്സ് രോഗി, എയിഡ്സ് പരത്താൻ ഉദ്ദേശിച്ച് 10 വയസുകാരനോട് ചെയ്തത് കൊടും ക്രൂരത: ശിക്ഷ 3...

എയ്ഡ്സ് രോഗി, എയിഡ്സ് പരത്താൻ ഉദ്ദേശിച്ച് 10 വയസുകാരനോട് ചെയ്തത് കൊടും ക്രൂരത: ശിക്ഷ 3 ജീവപര്യന്തം

കൊല്ലം: കൊല്ലം പുനലൂരിൽ പത്ത് വയസുകാരനോട് ക്രൂരത കാട്ടിയ പ്രതിക്ക് 3 ജീവപര്യന്തവും 22 വർഷം കഠിന തടവും ശിക്ഷ. താൻ എയ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട്, ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കൊല്ലം പുനലൂര്‍ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടി ഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. എയ്ഡ്സ് പരത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതിയായ 41 കാരൻ പത്ത് വയസുകാരനെ പീഡിപ്പിച്ചതെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ വിധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ പി അജിത് പറഞ്ഞത്.

2020 ഓഗസ്റ്റിലായിരുന്നു പീഡനം. പുനലൂർ ഇടമൺ സ്വദേശിയായ 41 വയസുള്ള പ്രതി 2013 മുതൽ എയ്ഡ്സ് ബാധിതനാണ്. ഇയാൾക്ക് അഞ്ചാം ക്ലാസുകാരന്റെ മാതാപിതാക്കളുമായി മുൻ പരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുത്തു. മൊബൈലിൽ പകൃതി വിരുദ്ധ ലൈംഗിക രംഗം കുട്ടിയെ കാണിച്ച് കൊടുത്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. തെന്മല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുനലൂർ പോക്സോ അതിവേഗ കോടതി ജഡ്ജി ടി ഡി ബൈജു വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവുമാണ് ശിക്ഷ. 1.05 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments