Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCrimeസഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു

സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: 15 വയസ്സിന് താഴെയുള്ള സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛനെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ച ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവരോടൊപ്പം താമസിക്കുക ആയിരുന്നു ഇയാൾ. മുത്തശ്ശിയോടൊപ്പം താമസക്കാരികളായ ചെറുമക്കളെയാണ് ഇയാൾ ഒരു വർഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. കുട്ടികൾ സ്കൂളിലെ അധ്യാപകനെ വിവരം അറിയിക്കുകകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വലിയമല പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments