ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പതിനാറുകാരനായ വിദ്യാര്‍ഥി പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പത്താം ക്ലാസില്‍ പഠിക്കുന്ന പ്രതി. ഫ്ലാറ്റില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ വിദ്യാര്‍ഥിയെ പെണ്‍കുട്ടി കണ്ടു. മോഷണശ്രമം ചെറുത്തതോടെയാണ് പെണ്‍കുട്ടിയെ അതിദാരുണമായി കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ ഫ്ലാറ്റില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കവേ താന്‍ കയ്യോടെ പിടിക്കപെട്ടുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന് കരുതിയിരുന്നില്ല, പക്ഷേ മോഷണ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതി പൊലീസിന് മൊഴി നല്കി. ഇരുപതിനായിരം രൂപ തനിക്ക് കടമുണ്ടായിരുന്നുവെന്നും അത് തിരിച്ചടയ്ക്കാനായിരുന്നു മോഷണമെന്നും വിദ്യാര്‍ഥി പറഞ്ഞു.