Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews"ഫ്രിഡ്ജിനുള്ളിലെ സ്ത്രീ"യെ തിരിച്ചറിഞ്ഞു, 27 വർഷത്തിനു ശേഷം

“ഫ്രിഡ്ജിനുള്ളിലെ സ്ത്രീ”യെ തിരിച്ചറിഞ്ഞു, 27 വർഷത്തിനു ശേഷം

കലിഫോർണിയ: ഏതാണ്ട് 27 വർഷം മുൻപു നടന്ന അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്തി നിർണായകമായ വിവരം പുറത്തുവിട്ടിരിക്കുകയാണ് കലിഫോർണിയയിലെ ഡിക്ടറ്റീവ് സംഘം. 1995ൽ സൻഫ്രാൻസിസ്കോ ബേ ഏരിയയുടെ കിഴക്കുള്ള സാൻ ജോക്വിൻ കൗണ്ടിയിലാണ് ഫ്രിഡ്ജിനുള്ളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. അന്നു തുടങ്ങിയ അന്വേഷണമാണ് കൊല്ലപ്പെട്ടത് അമാൻഡ ലിൻ ഷുമാൻ ഡെസ എന്ന സ്ത്രീയാണെന്ന കണ്ടെത്തലിൽ എത്തിയിരിക്കുന്നത്. കൊല്ലപ്പെടുമ്പോൾ ഇവർക്ക് ഏതാണ്ട് 29 വയസ്സുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഇതിനും ഒരു വർഷം മുൻപാണ് ഇവരെ കാണാതായത് എന്നാണ് റിപ്പോർട്ട്. 

‘അതൊരു കോൾഡ് കേസ് ആയിരുന്നു’വെന്നാണ് സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് പാട്രിക് വിത്രോ കഴിഞ്ഞയാഴ്ച പറഞ്ഞത്. അവൾക്ക് അവളുടെ പേര് തിരികെ നൽകാനും അവളുടെ കഥ തിരികെ നൽകാനും ഈ സമയം ഞാൻ ആഗ്രഹിക്കുന്നുവെന്നും കൊല്ലപ്പെട്ട യുവതിയെ വെളിപ്പെടുത്തി അദ്ദേഹം പറഞ്ഞു. ഡിഎൻഎ മാപ്പിങ്ങും കുടുംബത്തിന്റെ ചരിത്രം ഗവേഷണം ചെയ്തുമാണ് കൊല്ലപ്പെട്ടത് അമാൻഡയാണെന്നു കണ്ടെത്തിയത്. ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓത്രം ഫോറൻസിക്സ് എന്ന സ്വകാര്യ ലബോറട്ടറിയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. 

അമാൻഡയുടെ മാതാവിനെയും മകളെയും കണ്ടെത്തുകയും അവരുടെ ഡിഎൻഎ നൽകുകയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ മറ്റു വിവരങ്ങൾ നൽകുകയും ചെയ്തു. ഈ വാര്‍ത്ത കേട്ടപ്പോൾ അവർ ശരിക്കും ഞെട്ടിയെന്നും പാട്രിക് വിത്രോ പറഞ്ഞു. അമാൻഡയുടെ മരണത്തിന് ഉത്തരവാദികളായ ആളെ കണ്ടെത്തുകയും അവർക്ക് ശിക്ഷ വാങ്ങികൊടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. മൂർച്ചയേറിയ ഉപകരണം മൂലമുണ്ടായ ആഘാതമാണ് മരണത്തിനു കാരണമെന്നാണു ഡിറ്റക്ടീവുകളും മെഡിക്കൽ എക്സാമിനർ ഉദ്യോഗസ്ഥരും കരുതുന്നത്. 

ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുമ്പോൾ അമാൻഡയെ കാണാതായതായി റിപ്പോർട്ടില്ല. 1995 മാർച്ചിൽ യുവതിയെ കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മാസങ്ങളോളം റഫ്രിജറേറ്ററിൽ കിടന്നിട്ടുണ്ടാകാമെന്നും ഷെരീഫ് ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അമാൻഡയ്ക്ക് മൂന്നു ചെറിയ കുട്ടികൾ ഉണ്ടായിരുന്നു. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് ജീവിച്ചിരുന്നത്. നാപ്പയിലെ ഒരു അജ്ഞാത അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് അവളെ അവസാനമായി കണ്ടത്. അന്ന് അജ്ഞാതനായ ഒരു പുരുഷനോടൊപ്പമാണ് അവർ ഉണ്ടായിരുന്നത്. ഒരു പക്ഷേ, പുനരധിവാസ കേന്ദ്രത്തിൽ നിന്നുമാകും ഇയാളെ കണ്ടുമുട്ടിയത് എന്നാണ് നിഗമനം.

യുവതി വളരെ മോശം അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1994ലെ വേനൽക്കാലത്തിന്റെ അവസാനത്തിലായിരിക്കാം അമാൻഡ കൊല്ലപ്പെട്ടത് എന്നാണ് കണക്കുകൂട്ടുന്നത്. അന്ന് ഇവരെ പരിചയമുള്ള സുഹൃത്തുക്കളോ ഇവരെ കാണുകയോ ചെയ്ത ആരെങ്കിലും മുന്നോട്ടു വന്നാൽ സംഭവിച്ച കാര്യങ്ങൾ മനസിലാക്കി കുറ്റക്കാരനെ കണ്ടെത്താമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments