ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് അടുത്തുള്ള ഒരു കാട്ടിനടുത്തുകൂടി കുട്ടി നടന്നുപോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. സ്വ
കാര്യഭാഗങ്ങളിലടക്കം ചോരയൊലിപ്പിച്ച നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ മാലിന്യ സംസ്കരണ പ്ലാന്റിൽ ജോലി ചെയ്യുന്ന രണ്ടുപേർ ആ ഭാഗത്തുകൂടി നടന്നുപോയതായി ശ്രദ്ധയിൽ പെടുകയും ചോദ്യം ചെയ്യലിൽ അവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ച കുട്ടി ഇപ്പോൾ ചികിത്സയിലാണ്. ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.