Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആശ്രമം തീവച്ചു നശിപ്പിച്ച കേസില്‍ കുറ്റാരോപിതനായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത കേസില്‍ നാല് ആര്‍.എസ്.എസ്...

ആശ്രമം തീവച്ചു നശിപ്പിച്ച കേസില്‍ കുറ്റാരോപിതനായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത കേസില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുണ്ടമണ്‍കടവ് സ്വദേശി പ്രകാശന്‍ ആത്മഹത്യ ചെയ്ത കേസില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാജേഷ്, ശ്രീകുമാര്‍, കൃഷ്ണകുമാര്‍, സതികുമാര്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇടതുസഹയാത്രികനായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ചു നശിപ്പിച്ച കേസില്‍ കുറ്റാരോപിതനായിരുന്നു ആത്മഹത്യ ചെയ്ത പ്രകാശന്‍. ആർ.എസ്.എസ് സംഘത്തിന്റെ മർദനമാണ് പ്രകാശിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

ആശ്രമം കത്തിച്ചത് ആത്മഹത്യ ചെയ്ത പ്രകാശും സുഹൃത്തുക്കളുമാണെന്ന് പ്രകാശന്റെ സഹോദരന്‍ പ്രശാന്ത് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആശ്രമത്തിന് തീയിട്ട കാര്യം മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് സഹോദരന്‍ തന്നോട് പറഞ്ഞിരുന്നതായാണ് പ്രശാന്ത് വെളിപ്പെടുത്തിയത്. എന്നാല്‍, ഈ മൊഴി കോടതിയില്‍ പ്രശാന്ത് നിഷേധിച്ചു. ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദത്തിലാണ് സഹോദരനെതിരെ മൊഴി നല്‍കിയത് എന്നാണ് പ്രശാന്ത് കോടതിയെ അറിയിച്ചത്.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമം തീവെച്ച് നശിപ്പിക്കപ്പെട്ടത്. ഇവിടെയുണ്ടായിരുന്ന മൂന്നു വാഹനങ്ങളും കത്തിനശിച്ചിരുന്നു. കേസിൽ പ്രതികളെ കണ്ടെത്താത്തത് സർക്കാറിനും സന്ദീപാനന്ദഗിരിക്കുമെതിരെ വൻ ആരോപണങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, 2022 ജനുവരിയിൽ ആത്മഹത്യ ചെയ്ത പ്രകാശനും സംഘവുമാണ് തീയിട്ടതെന്ന വെളിപ്പെടുത്തലോടെ ഇതിന് വളിത്തിരിവുണ്ടായി. മരിക്കുന്നതിന് തലേദിവസം പ്രകാശിനെ ചിലര്‍ മര്‍ദിച്ചിരുന്നെന്നും സഹോദരൻ വെളിപ്പെടുത്തിയിരുന്നു. ഈ കേസിലാണ് 4 ആർ.എസ്.എസുകാരെ ഇപ്പോൾ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments